സൂപ്പര്‍താരം കുടുക്കാന്‍ ശ്രമിക്കുന്നു: റൗഫ്

മഹാരാഷ്ട്രയിലെ ഒരു ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കോഴിക്കോട് പൊലീസിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റൗഫ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ ഞാന്‍ വാങ്ങിയ ഭൂമിയുടെ ചുറ്റും ഇവര്‍ രണ്ടായിരം ഏക്കറോളം ഭൂമി വാങ്ങിയിട്ടുണ്ട്. അവിടെ മരം മുറിച്ച് കടത്തി റബര്‍ കൃഷി നടത്തുകയാണ്. എന്റെ ഭൂമി കൈക്കലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എനിക്കെതിരായ കേസ് കെട്ടിച്ചമച്ചത്.
ഇവര്‍ക്കെതിരെ ഞാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനും വനംവകുപ്പ് മന്ത്രിക്കും നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ഇതുകൊണ്ടാണ് തനിയ്‌ക്കെതിരെ വധശ്രമത്തിന് കേസ് ഉണ്ടാക്കിയിരിക്കുന്നത്- റൗഫ് പറഞ്ഞു.
കേരളത്തില്‍ നിന്നും നിരവധിപേര്‍ മഹരാഷ്ട്രയിലും മറ്റും സ്ഥലം വാങ്ങി വന്‍തോതില്‍ മരം മുറിച്ചുകടത്തുന്നത് പതിവാണ്. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, സി.ബി.ഐ ഡയറക്ടര്‍ എന്നിവര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുള്ള സൂപ്പര്‍സ്റ്റാര്‍ ഇടപെട്ട കേസായതിനാല്‍ സംസ്ഥാന മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും റൗഫ് അറിയിച്ചു.
അടുത്ത പേജില്‍












Click it and Unblock the Notifications