സൂപ്പര്‍താരത്തിന് വേണ്ടി മന്ത്രി ഗണേശ് ഇടപെട്ടു?
മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങാന്‍ റൗഫ് വ്യാജരേഖയുണ്ടാക്കിയെന്നാണ് കേസ്. എന്നാല്‍ താന്‍ ഇത്തരത്തില്‍ സ്ഥലം വാങ്ങാനോ രജിസ്റ്റര്‍ ചെയ്യാനോ മുതിര്‍ന്നിട്ടില്ലെന്നും പവര്‍ ഓഫ് അറ്റോര്‍ണി മാത്രമാണ് നല്‍കിയതെന്നും റൗഫ് പറഞ്ഞു.
ജൂണ്‍ 28ന് കേരളത്തിലെ വനം മന്ത്രി മഹാരാഷ്ട്ര വനംമന്ത്രിയെ വിളിച്ച് സൂപ്പര്‍സ്റ്റാറിന് അനുകൂലമായി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രിയുടെ ഒരു ബന്ധു എന്നെ അറിയിച്ചിട്ടുണ്ട്. സൂപ്പര്‍സ്റ്റാറിന്റെ സ്വാധീനം മൂലമായിരിക്കാം വനംമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ടത്- അദ്ദേഹം പറഞ്ഞു.
കോടതി വിലക്കുള്ളതിനാല്‍ ഒന്നരവര്‍ഷം കഴിഞ്ഞ് സ്ഥലം കാണാന്‍ പോയപ്പോള്‍ ഒരു സംഘം ഗുണ്ടകള്‍ ഞങ്ങളെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു. കല്ലേറില്‍ എനിയ്ക്ക് തലയ്ക്ക് പരുക്കേറ്റിരുന്നു.
സ്ഥലം കണ്ട് മടങ്ങിയ തങ്ങള്‍ കഴിച്ച ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും അവശിഷ്ടം സമീപത്തുള്ള ഒരു ക്ഷേത്ര പരിസരത്ത് ഇട്ടുമെന്നാണ് പുതിയ കേസ്. ആക്രമണത്തിനിരയായി ആശുപത്രിയില്‍ ചികിത്സ തേടിയ താന്‍ ഇത്തരത്തില്‍ ഒരു കുത്യം ചെയ്തിട്ടില്ലെന്നും റൗഫ് പറഞ്ഞു. തനിക്കെതിരെ പരാതി നല്‍കിയ ഒരു ഗ്രാമമുഖ്യനെ തന്റെ ഗുണ്ടകള്‍ രണ്ടു മാസം മുന്‍പ് ക്രുരമായി മര്‍ദ്ദിച്ചുവെന്നാണ് മറ്റൊരു കേസ്. താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും റൗഫ് വ്യക്തമാക്കി.
മുന്‍പേജില്‍












Click it and Unblock the Notifications