Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്റ് സേവ്യേഴ്‌സില്‍ കോണ്ടം നിരോധനം

മുംബൈ: മുംബൈയിലെ പ്രശസ്തമായ സെന്റ് സേവിയേഴ്‌സ് കോളെജില്‍ കോണ്ടത്തിന് നിരോധനം. സെന്റ് സേവിയേഴ്‌സില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍കോളെജ് കലാപരിപാടിയായ മല്‍ഹാറിന്റെ സമയത്തേയ്ക്കാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എല്ലാവര്‍ഷവും കോളെജ് ക്യാംപസില്‍ നടക്കുന്നതാണ് മല്‍ഹാര്‍ എന്ന കലാസാംസ്‌കാരിക പരിപാടി. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ക്യാംപസില്‍ കൊണ്ടുവരാന്‍ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഇതിലാണ് കോണ്ടവും ഇടം പിടിച്ചിരിക്കുന്നത്.

സുരക്ഷിത ലൈംഗിക ബന്ധത്തിന്റെ പ്രചരിപ്പിക്കുകയെന്നത് വിദ്യാസമ്പന്ന സമൂഹത്തിന്റെ കടമയാണെന്നരിക്കെ കോണ്ടത്തിന് കാമ്പസില്‍ നിരോധനമേര്‍പ്പെടുത്തിയ കോളെജ് അധികൃതരുടെ നടപടി ഇതിനകം തന്നെ ഏറെ പ്രതിഷേധത്തിന് ഇടയായിരിക്കുകയാണ്.

പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ബ്രോഷറിലാണ് മദ്യം, മയക്കുമരുന്ന്, സിഗരറ്റ് എന്നിവയ്‌ക്കൊപ്പം കോണ്ടവും നിരോധിത വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോണ്ടം കയ്യില്‍ക്കരുതിയെന്ന് വച്ച് ഇവിടെ ആരും പൊതുസ്ഥലത്ത് ലൈംഗികബന്ധത്തിലേര്‍പ്പെട്ട് നാണക്കേട് വരുത്തിവയ്ക്കാന്‍ പോകുന്നില്ലെന്നും ഇത് സ്ഥലം ഇന്ത്യയാണെന്നുമാണ് ചില കലാലയവിദ്യാര്‍ഥികള്‍ പ്രതികരിക്കുന്നത്.

ഇത്തരത്തില്‍ ഇടുങ്ങിയ ചിന്താഗതി വച്ച് പുലര്‍ത്തുന്നത് നല്ലതല്ലെന്നും ഒട്ടേറെയാളുകള്‍ വന്നെത്തുന്ന പരിപാടിയ്ക്കിടെ സുരക്ഷിത ലൈംഗികബന്ധത്തിനുള്ള അവസരമുണ്ടാക്കുകയും അതുവഴി മാരകരോഗങ്ങള്‍ പടരുന്നത് തടയുകയാണ് വേണ്ടതെന്നും ചിലര്‍ പറയുന്നു.

എന്നാല്‍ പരിപാടിയുടെ സംഘാടകര്‍ മറ്റുചില വാദങ്ങളാണ് നിരത്തുന്നത്. പരിപാടിയ്ക്ക ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും വിദ്യാര്‍ഥികള്‍ ഇവിടെയെത്തും. ചിലപ്പോള്‍ ഇന്ത്യയ്ക്ക് പുറത്തുനിന്നും കുട്ടികള്‍ വരാറുണ്ട. ഇത്തരം കുട്ടികള്‍ക്ക് ഇവിടത്തെ സംസ്‌കാരത്തെക്കുറിച്ചും മറ്റും അറിയില്ല. അതിനാല്‍ത്തന്നെയാണ് ഞങ്ങള്‍ കോണ്ടത്തിന് കാമ്പസിനുള്ളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്-മലഹാറിന്റെ അധ്യക്ഷ അങ്കിടി ബോസ് പറയുന്നു.

സെന്‍ര് സേവ്യര്‍ കാമ്പസിനകത്ത് ഒരു പള്ളിയുമുണ്ട്. ഇതിന്റെ വിശുദ്ധി നിലനിര്‍ത്തേണ്ടതും ഞങ്ങളുടെ ചുമതലാണ്. പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഞങ്ങള്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്- മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികൂടിയായ അങ്കിടി പറയുന്നു.

കോളെജ് പ്രിന്‍സിപ്പലും ഈ വാദത്തെ പിന്‍താങ്ങി കോണ്ടം നിരോധനത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+