ജയലക്ഷ്മി പാര്‍ട്ടിയെ മറികടക്കുന്നു?

മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ ജയലക്ഷ്മി പാര്‍ട്ടിയെ മറികടക്കുകയാണെന്ന രീതിയിലും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. വകുപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ച ചില കാര്യങ്ങള്‍ ജയലക്ഷ്മി അവഗണിച്ചിരിക്കുകയാണത്രേ. ഇതോടെ പാര്‍ട്ടിയ്ക്കകത്ത് പ്രശ്‌നം രൂക്ഷമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആദ്യമായി നിയമസഭാംഗമാകുന്ന ജയലക്ഷ്മിയെ മന്ത്രിയാക്കുന്നകാര്യത്തില്‍ ആദ്യം സംസ്ഥാന നേതൃത്വം മടിച്ചിരുന്നു. ജയലക്ഷ്മിയ്ക്ക്് മുന്‍പരിചയമില്ലെന്നതായിരുന്നു ഇതിന് നേതൃത്വം ചൂണ്ടിക്കാട്ടിയ കാരണം. എന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഇരുപത്തിയെട്ടുകാരിയായ ജയലക്ഷ്മിയ്ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്നകാര്യത്തില്‍ കുടുംപിടുത്തം കാണിക്കുകയായിരുന്നു.
ഇതിനെതിരെ സംസ്ഥാനഘടത്തില്‍ പലയിടത്തുനിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇത്തരക്കാര്‍ക്ക് ജയലക്ഷ്മിയെ മന്ത്രിയാക്കിയ തീരുമാനത്തിനെതിരെ ആഞ്ഞടിക്കാന്‍ മന്ത്രിയുടെ പ്രതിശ്രുതവരനായിട്ട് ഇപ്പോള്‍ അവസരം നല്‍കുകയും ചെയ്തിരിക്കുകയാണ്.
മുന്‍പേജില്‍












Click it and Unblock the Notifications