ജയലക്ഷ്മിയുടെ ഓഫീസില്‍ പ്രതിശ്രുതവരന്റെ ഭരണം

എന്നാല്‍ മന്ത്രിയും പ്രതിശ്രുത വരനും ഓഫീസില്‍ അടുത്തിടപഴകുന്നത് വിവാദത്തിന് കാരണമാകുമെന്ന് കണ്ട് കെപിസിസി ഇടപെട്ട് ഈ സ്ഥാനത്തുനിന്നും ഇദ്ദേഹത്തെ മാറ്റിയിരുന്നു. പക്ഷേ ഇപ്പോഴും പ്രതിശ്രുതവരന്റെ ഭരണം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിയുടെ സ്വന്തം ജില്ലയില്‍ നിന്നുള്ള ഡിസിസി ഭാരവാഹികൂടിയാണ് ഇദ്ദേഹം. മന്ത്രിസഭ അധികാരത്തിലേറിയപ്പോള്‍ത്തന്നെ ജയലക്ഷ്മിയുടെ ജീവനക്കാരില്‍ പ്രതിശ്രുത വരനെ നിയമിക്കാനുള്ള നീക്കത്തെ പാര്‍ട്ടി നേതൃത്വം എതിര്‍ത്തിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നാണ് സൂചന. മന്ത്രിയും പ്രതിശ്രുതവരനും എ ഗ്രൂപ്പുകാരായതുകൊണ്ടാണത്രേ ചാണ്ടി ഇതിന് അനുകൂലനിലപാട് സ്വീകരിച്ചത്.
പിന്നീട് വിവാദം മുന്നില്‍ക്കണ്ട പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയോടും കൂടി ആലോചിച്ചാണ് അദ്ദേഹത്തെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയത്.
അടുത്ത പേജില്‍












Click it and Unblock the Notifications