ഹോസ്റ്റലില്‍ ഒളിക്യാമറ; റിസപ്ഷനിസ്റ്റ് പിടിയില്‍

പട്‌നയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയായ സുഷമയും ഭര്‍ത്താവുമാണ് ഒളിക്യാമറ കുരുക്കിലകപ്പെട്ടത്.
കേന്ദ്രമന്ത്രിയുടെ അതിഥിയായി ഹോസ്റ്റലില്‍ താമസിയ്ക്കാനെത്തിയ ഇവരുടെ സ്വകാര്യനിമിഷങ്ങളാണ് ജീവനക്കാരന്‍ ക്യാമറയില്‍ പകര്‍ത്തിയത്.
രാത്രി എന്തോ ശബ്ദം കേട്ട് നോക്കിയപ്പോള്‍ രണ്ട് പേര്‍ തന്നെയും ഭര്‍ത്താവിനെയും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതാണ് കണ്ടത്. ഒച്ചവെച്ചപ്പോള്‍ ഇരുവരും ഓടിരക്ഷപ്പെട്ടുവെന്ന് സുഷമ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
അല്‍പസമയത്തിന് ശേഷം റിസപ്ഷനിലെത്തി കാര്യം ചോദിച്ചുവെങ്കിലും മുകേഷ് എല്ലാം നിഷേധിച്ചു. മൊബൈല്‍ ഫോണ്‍ കൈമാറാന്‍ തയാറായതുമില്ല. തര്‍ക്കത്തിനിടെ ഫോണ്‍ താഴെ വീണ് തകരുകയും ചെയ്തു. ഇതിനിടെ സുഷമ ഫോണിന്റെ മെമ്മറി കാര്‍ഡ് കൈക്കലാക്കി പൊലീസിന് കൈമാറി.
മെമ്മറി കാര്‍ഡില്‍ അശ്ലീല വീഡിയോകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഹോസ്റ്റലിലെ അതിഥികളുടെ രംഗങ്ങള്‍ കാര്‍ഡിലുണ്ടോയെന്ന കാര്യം സ്ഥിരീകരിയ്ക്കാന്‍ പൊലീസ് തയാറായിട്ടില്ല. മുകേഷിനെ ജാമ്യത്തില്‍ വിട്ടിരിയ്ക്കുകയാണ്. ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications