നടീ നടന്മാരുടെ വീടുകളില്‍ റെയ്ഡ് തുടര്‍കഥ
നടീ നടന്മാരുടെ വീടുകളില്‍ ആദായ നികുതി റെയ്ഡ് പതിവ് പരിപാടിയാണ്. ഹിന്ദി നടീ നടന്മാരാണ് പ്രധാനമായും ആദായ നികുതി ഉദ്വോഗസ്ഥരുടെ നിരീക്ഷണത്തില്‍ വരുക. അനധികൃതമായ പണമിടപാട് നടക്കുന്നുണ്ടെന്നും നികുതിയില്‍ പെടാത്ത പണം സൂക്ഷിയ്ക്കുന്നുണ്ടെന്നും അധികൃതര്‍ക്ക് തോന്നുമ്പോഴാണ് ഈ റെയ്ഡുകള്‍ നടക്കാറ്.
2002 ല്‍ ജയറാമിന്റെ വീട്ടിലും ആദായ നികുതി അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു. 2002 ജൂലൈ 19 നാണ് ആദായ നികുതി അധികൃതര്‍ ജയറാമിന്റെ ചെന്നൈയിലേയും പെരുമ്പാവൂരിലേയും വീടുകളില്‍ റെയ്ഡ് നടത്തിയത്.
ഈയിടെ ഹിന്ദി നടിമാരായ പ്രീയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവരുടെ വീടുകളില്‍ ആദായ നികുതി അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു. ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട് പ്രിയങ്ക ചോപ്രയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിക്കുന്നതായി നടിയുടെ വക്താവ് പിന്നീട് പറഞ്ഞിരുന്നു. 2011 ജനുവരി 28 നായിരുന്നു ഈ റെയ്ഡുകള്‍.












Click it and Unblock the Notifications