മമ്മൂട്ടിയെയും ലാലിനെയും ചോദ്യം ചെയ്തു

ഇരുവരുടെയും വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിനെക്കുറിച്ചും ഇരുവരുടെയും ബിസിനസുകളെക്കുറിച്ചും സിനിമയില്‍ നിന്നുള്ള വരുമാനത്തെക്കുറിച്ചുമായിരുന്നു വിവരങ്ങള്‍ ആരാഞ്ഞത്.
വിശദമായ ചോദ്യം ചെയ്യലിനായി ഇരുവരോടും വെള്ളിയാഴ്ച തന്നെ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബ്ലെസി ചിത്രമായ പ്രണയത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് രാമേശ്വരത്തുള്ള മോഹന്‍ലാലിന്റെ മൊഴി ഫോണിലൂടെയാണ് രേഖപ്പെടുത്തിയത്.
അതേ സമയം റെയ്ഡ് നടക്കുന്ന ചെന്നൈയിലെ വസതിയില്‍ മമ്മൂട്ടി ഉണ്ടായിരുന്നതായാണ് അറിവ്. ഇവിടെ വെച്ചു തന്നെ മമ്മൂട്ടിയുടെ മൊഴിയെടുത്തു. റെയ്ഡ് നടത്തിയതു കൊണ്ടുമാത്രം താരങ്ങള്‍ കുറ്റക്കാരാണെന്ന് കരുതാനാവില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications