ലാലിന്റെ വീട്ടില്‍ ആനക്കൊമ്പ് കണ്ടെത്തി

വെള്ളിയാഴ്ച അതിരാവിലെ ആരംഭിച്ച റെയ്ഡിലാണ് ഇത് കണ്ടെത്തിയത്. ഈ വസതിയിലെ രണ്ട് മുറികള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തുറക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ ആറ് മണിയ്ക്കാണ് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളില്‍ ഒരേ സമയം റെയ്ഡ് ആരംഭിച്ചത്. ഇരുവരുടെയും സാമ്പത്തിക ഇടപാട് സംബന്ധിച്ച നിരവധി രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.
മോഹന്‍ലാലിന്റെ സന്തതസഹചാരിയും ബിസിനസ്സ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നുണ്ട്. ആശീര്‍വാദ് ഫിലിംസിന്റെ മേധാവിയായ ആന്റണി പെരുമ്പാവൂരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിയ്ക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
ആനക്കൊമ്പ് കണ്ടെത്തിയത് ലാലിനെ നിയമക്കുരുക്കിലകപ്പെടുത്തുമെന്ന് സൂചനകളുണ്ട്. വനംവകുപ്പ് നിയമപ്രകാരവും 1988 ലെ വന്യജീവി സംരക്ഷ നിയമപ്രകാരവും സ്വകാര്യ വ്യക്തികള്‍ക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ വനംവകുപ്പിന്റെ പ്രത്യേക അനുമതി പത്രമുണ്ടെങ്കില്‍ ആനക്കൊമ്പുകള്‍ സൂക്ഷിയ്ക്കാന്‍ കഴിയും. എന്നാല്‍ ഇത്തരമൊരു രേഖ മോഹന്‍ലാലിന്റെ കൈവശമുണ്ടോയെന്ന കാര്യം വ്യക്തമല്ല. ഇതില്ലെങ്കില്‍ രണ്ട് ആനക്കൊമ്പുകളും വനംവകുപ്പ് ഏറ്റെടുക്കുകയോ ആദായനികുതി വകുപ്പ് കണ്ടുകെട്ടുകയോ ചെയ്യും.












Click it and Unblock the Notifications