കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയ്ഡിന് നിര്‍ദ്ദേശം നല്‍കിയത് എകെ ആന്റണി?

  • By Lakshmi
Google Oneindia Malayalam News

AK Antony
തിരുവനന്തപുരം:മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന് പിന്നില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണിയുടെ ഇടപെടലുണ്ടെന്ന് റിപ്പോര്‍ട്ട്.

ലഫ്റ്റനന്റ് കേണല്‍ പദവിയിലുള്ള മോഹന്‍ലാലിന്റെ ചില ഇടപാടുകളെക്കുറിച്ച് ആന്റണിയ്ക്ക് പരാതി ലഭിച്ചിരുന്നുവത്രേ. ഇതിനെത്തുടര്‍ന്ന് ലാലന്റെ പണമിടപാടുകളും മറ്റും നിരീക്ഷിക്കാന്‍ മാസങ്ങള്‍ക്കുമുമ്പേ ആന്റണി നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മോഹന്‍ലാലിന്റെ വീടുകളില്‍ മാത്രം റെയ്ഡ് നടത്തുമ്പോള്‍ അത് ആരാധകര്‍ ഏറ്റെടുത്ത് വിവാദമുണ്ടാക്കുമെന്നതിനാലാണ് ഒപ്പം മമ്മൂട്ടിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്താന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചതാണെന്നാണ് സൂചന.

പക്ഷേ പരിശോധന തുടങ്ങിയപ്പോള്‍ രണ്ടുപേരുടെയും ഇടപാടുകളില്‍ കുഴപ്പങ്ങളും അന്തരങ്ങളും കണ്ടെത്തുകയാണുണ്ടായത്. ഒട്ടേറെ കാര്യങ്ങള്‍ നിരീക്ഷിച്ച് പ്രശ്‌നങ്ങളുണ്ടാകാനുള്ള പഴുതുകളെല്ലാം അടച്ച് വന്‍ തയ്യാറെടുപ്പോടെയാണ് സൂപ്പര്‍താരങ്ങളുടെ വീടുകള്‍ റെയ്ഡ് ചെയ്യാന്‍ അധികൃതര്‍ അന്തിമാനുമതി നല്‍കിയത്.

അടുത്തപേജില്‍

സൂപ്പറുകള്‍ പരസ്യവരുമാനം കുറച്ചുകാണിച്ചു?

English summary
Reports says that Deffence Minister AK Antony directed the IT officials to check the financial dealings of actor Mohanlal after he got some complaints about his financial dealings. To avoid controversies over targeting the one superstar IT officials decided to conduct a raid at Mammootty's houses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X