സൂപ്പറുകള്‍ പരസ്യവരുമാനം കുറച്ചുകാണിച്ചു?
സിനിമയില്‍ നിന്നും മാറി അടുത്തുകാലത്തായി രണ്ടുപേരും കൂടുതല്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതും ഇതുവഴിയുണ്ടാക്കുന്ന സാമ്പത്തിക ലാഭവും ഏറെക്കാലമായി നിരീക്ഷണത്തിലായിരുന്നുവത്രേ.
സാധാരണയായി ആദായ നികുതി അടയ്ക്കുന്നതില്‍ വലിയ വീഴ്ച വരുത്താത്ത രണ്ടുപേരും ഈ പരസ്യ ചിത്രങ്ങളില്‍ നിന്നുള്ള വരുമാനം കുറച്ചു കാണിക്കുകയാണത്രേ ചെയ്തത്. മമ്മൂട്ടിയുടെ നിര്‍മാണക്കമ്പനിയായ പ്ലേഹൗസ് സമീപകാലത്ത് നിര്‍മിച്ച ചിത്രങ്ങളുടെ ഓവര്‍സീസ് റേറ്റ്, ചാനല്‍ റേറ്റ് എന്നിവ കുറച്ചുകാണിച്ചതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട് .
ദുബയിലെ ബുര്‍ജ് ഖലീഫയില്‍ മോഹന്‍ലാല്‍ ഫഌറ്റ് സ്വന്താമക്കിയ കാര്യവും ആദായനികുതി വകുപ്പ് ശ്രദ്ധിച്ചിരുന്നു. ലഫ്റ്റന്ന്റ് കേണല്‍പദവിയിലിരിക്കുന്ന മോഹന്‍ലാല്‍ രാജ്യത്തെ നിയമങ്ങളെ ആദരിക്കുന്നില്ലെന്ന് കാണിച്ച് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് ആന്റണിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സൂചനയുണ്ട്.
റെയ്ഡ് വാര്‍ത്ത പുറത്തുവന്നതോടെ സുകുമാര്‍ അഴീക്കോട് മോഹന്‍ലാലിനെതിരെ വീണ്ടും രംഗത്തെത്തുകയും ലഫ്റ്റനന്റ് പദവിയില്‍ നിന്നും ലാലിനെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മുന്‍പേജില്‍












Click it and Unblock the Notifications