ആരോപിതനായ സിപിഎം നേതാവ് പൊട്ടിക്കരഞ്ഞു
മൂവാറ്റുപുഴ: സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ ആരോപണ വിധേയനായ സിപിഎം നേതാവ് പാര്‍ട്ടിയുടെ ജില്ലാ പഠനക്ലാസില്‍ പൊട്ടിക്കരഞ്ഞു.
എറണാകുളം ജില്ലയില്‍ നിന്നുള്ള ഉന്നത നേതാവിനെതിരെയാണ് കണ്ണൂരില്‍ പി ശശിയ്‌ക്കെതിരെയുണ്ടായതിന് സമാനമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പഠന ക്ലാസ് വേദിയില്‍ എത്തിയ നേതാവ് പ്രസംഗം തുടങ്ങിയതു തന്നെ തനിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടാണ്. പിന്നീട് പൊട്ടിക്കരഞ്ഞു പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
നേതാവിനെതിരെ പരാതി നല്‍കിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ക്‌ളാസിലുണ്ടായിരുന്നു. കരഞ്ഞുകൊണ്ട് വേദി വിടാനൊരുങ്ങിയ നേതാവിനു ക്‌ളാസില്‍ പങ്കെടുത്ത സ്ത്രീ പ്രവര്‍ത്തകരുള്‍പ്പെടെ ചിലര്‍ ഉച്ചത്തില്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനിടെ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തില്‍ ഈ നേതാവിന്റെ കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. നേരത്തേ വിഎസ് പക്ഷക്കാരനായിരുന്ന ഇദ്ദേഹം പിന്നീട് പിണറായി പക്ഷത്തേയ്ക്ക് മാറുകയായിരുന്നു.
ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ ഇയാള്‍ക്കെതിരെ കര്‍ശന നടപടിവേണമെന്നാണ് വിഎസ് പക്ഷം വാദിക്കുന്നത്. എന്നാല്‍ ഉടന്‍നടപടി വേണ്ടെന്നും മേല്‍ക്കമ്മിറ്റിയില്‍ ചര്‍ച്ച നടക്കട്ടെയെന്നുമായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിര്‍ദ്ദേശം. നേതാവിനെതിരെയുള്ള പരാതിയുടെ പകര്‍പ്പ് കേന്ദ്ര നേതൃത്വത്തിനും പോയിട്ടുണ്ടെന്നാണ് സൂചന.


Click it and Unblock the Notifications