Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദര്‍ശ് സൊസൈറ്റി: സ്റ്റേയില്ല

മുംബൈ: വിവാദമായ ആദര്‍ശ് ഫ്ലാറ്റ് കേസില്‍ നടത്തിപ്പുകാരായ ആദര്‍ശ് ഹൗസിംങ് സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം മുംബൈ ഹൈക്കോടതി നിരസിച്ചു

സൊസൈറ്റിയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമെടുക്കുന്നത് ഈ അക്കൗണ്ടുകളില്‍ നിന്നായതിനാല്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അനധികൃത മാര്‍ഗ്ഗത്തിലൂടെയാണ് ഈ പണം സമ്പാദിച്ചതെന്നും ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നുമാണ് സിബിഐ കോടതിയില്‍ അറിയിച്ചത്.

കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി ആദര്‍ശ് ഹൗസിങ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയത്തില്‍ ബന്ധുക്കള്‍ക്ക് ഫ്ലാറ്റ് നല്‍കിയത് വെളിയില്‍ വന്നതോടെ അശോക് ചവാന്റെ മുഖ്യമന്ത്രി സ്ഥാനം തെറിച്ചിരുന്നു. ആറ് നില കെട്ടിടത്തിനുള്ള അനുവാദം മാത്രമുണ്ടായിരുന്ന സ്ഥലത്താണ് 31 നിലകളുള്ള വമ്പന്‍ സമുച്ചയം കെട്ടിപ്പൊക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+