Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകായുക്ത റിപ്പോര്‍ട്ട്; യെഡിയൂരപ്പ കുടുങ്ങും?

Yeddyurappa
ദില്ലി: കര്‍ണാടകത്തിലെ അനധികൃത ഖനനം സംബന്ധിച്ച ലോകായുക്ത റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്കും കുടുംബത്തിനും പങ്കുണ്ടെന്ന് പരാമര്‍ശമുള്ളതായി റിപ്പോര്‍ട്ട്.

ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് റിപ്പോര്‍്ട്ട് സമര്‍പ്പിക്കുക. ഇതിനിടെയാണ് ഇത്തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

യെഡിയൂരപ്പയ്ക്ക് പുറമെ ജനതാദള്‍ എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെയും കോണ്‍ഗ്രസ് എം.പി അനില്‍ ലാഡിന്റെയും പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് സൂചനകള്‍.

പാര്‍ട്ടി ഭേദമെന്യെ നേതാക്കളുടെ ഇടപെടലാണ് അനധികൃത ഖനനത്തിന് സഹായകമാകുന്നതെന്ന് ലോകായുക്ത കണ്ടെത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പോലെ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് റിപ്പോര്‍ട്ടിലുണ്ടെങ്കില്‍ യെഡിയൂരപ്പയ്ക്ക് രാജിവെയ്‌ക്കേണ്ടിവരും.

അതേസമയം തന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയില്ലെന്ന് സന്തോഷ് ഹെഗ്‌ഡെ ബാംഗ്ലൂരില്‍ പറഞ്ഞു. 2008 ല്‍ തന്നെ ഇടക്കാല റിപ്പോര്‍ട്ട് കൈപ്പറ്റിയിട്ടും ഇതുവരെ നടപടിയൊന്നും എടുക്കാത്ത സാഹചര്യത്തില്‍ അന്തിമറിപ്പോര്‍ട്ടിനും മറിച്ചൊരു ഗതിയുണ്ടാകില്ലെന്നാണ് കരുതുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

സുപ്രീംകോടതി മാത്രമാണ് ഏക പ്രതീക്ഷ. അനധികൃത ഖനനം സംബന്ധിച്ച കേസുകള്‍ പരിഗണിനയിലുള്ളതിനാല്‍ സുപ്രീംകോടതി റിപ്പോര്‍ട്ട് ഗൗരവമായി എടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+