ലാലിന്റെ ഒരു ലോക്കര്‍ കൂടി തുറക്കാന്‍ ബാക്കി

തേവരയിലെ വസതിയില്‍ രാവിലെ പതിനൊന്നരയോടെ ആരംഭിച്ച പരിശോധന ആറു മണിക്കൂറോളം നീണ്ടു. വെള്ളിയാഴ്ചത്തെ പരിശോധനയുടെ തുടര്‍ച്ചയായിരുന്നു ചൊവ്വാഴ്ചത്തേത്.
പെയിന്റിങ്ങുകളുടെയും പുരാവസ്തുക്കളുടെയും വന്‍ശേഖരമാണ് ലാലിന്റെ വസതിയില്‍ നിന്നും കണ്ടെത്തിയത്. ഇവയുടെ മൂല്യനിര്‍ണയം നടത്താന്‍ വിദഗ്ധരുടെ സേവനം തേടാനാണ് ആദായനികുതി വകുപ്പിന്റെ നീക്കം. നാല് ഉദ്യോഗസ്ഥരാണു പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
പരിശോധന നടന്നെങ്കിലും ഉദ്യോഗസ്ഥര്‍ ലാലിന്റെ മൊഴിയെടുത്തോയെന്നുള്ള കാര്യം വ്യക്തമല്ല. ലാല്‍ ചൊവ്വാഴ്ച ആദായനികുതി ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകുമെന്നു കരുതി ഒട്ടേറെപ്പേര്‍ സൗത്ത് റയില്‍വേ സ്‌റ്റേഷനു സമീപമുള്ള ആദായ നികുതി ഓഫിസിനു മുന്നില്‍ ഏറെനേരം കാത്തു നിന്നു.
അതേസമയം, രണ്ടു സൂപ്പര്‍ താരങ്ങളുടെയും വസതികളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ ലഭിച്ച രേഖകളുടെ വിലയിരുത്തല്‍ പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുത്തേക്കുമെന്നാണു സൂചന.
താരങ്ങള്‍ നല്‍കിയ മൊഴികള്‍, മുന്‍ വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകള്‍, പരിശോധനയില്‍ കണ്ടെടുത്ത രേഖകള്‍ എന്നിവയെല്ലാം വിലയിരുത്തിയശേഷമാകും ഭാവി നടപടികള്‍ തീരുമാനിക്കുക. പരിശോധന പൂര്‍ത്തിയായ ശേഷം വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി പത്രക്കുറിപ്പിറക്കുമെന്ന് വകുപ്പ്തല ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications