കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചയാള്‍ 21 മണിക്കൂറിനു ശേഷം 'ജീവിച്ചു'

  • By Nisha Bose
Google Oneindia Malayalam News

ജോഹന്നാസ് ബര്‍ഗ്: ആസ്മ കൂടിയതിനെ തുടര്‍ന്ന് മരിച്ചുവെന്ന് കരുതിയ 60കാരന്‍ വൃദ്ധന്‍ 21 മണിക്കൂറുകള്‍ക്ക് ശേഷം കണ്ണു തുറന്നു. ദക്ഷിണാഫ്രിക്കയിലെ ഒരു മോര്‍ച്ചറിയിലാണ് സംഭവം.

ആസ്മ കൂടിയതിനെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട വൃദ്ധന്‍ മരിച്ചുവെന്ന് ആംബുലന്‍സിന്റെ ഡ്രൈവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബാഗങ്ങള്‍ ശവദാഹത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തിരുന്നു. മോര്‍ച്ചറിയില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഭയന്നു വിറച്ചു. പ്രേതമായിരിക്കുമെന്ന് കരുതി അവരാരും അടുത്തതേയില്ല. പിന്നീട് പോലീസെത്തി പരിശോധിച്ചപ്പോഴാണ് വൃദ്ധന്‍ മരിച്ചിട്ടില്ലെന്നു കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാളെ ആസ്പത്രിയിലെത്തിച്ചു.

എന്നാല്‍ വൃദ്ധന്‍ മരിച്ചിട്ടില്ലെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും ബന്ധുക്കളും അയല്‍ക്കാരും തയ്യാറായിട്ടില്ല. തങ്ങള്‍ കാണുന്നത് പ്രേതത്തെയാണെന്ന ഭയമാണ് ഇവരെ വേട്ടയാടുന്നത്. 'പുനര്‍ജനിച്ച' വൃദ്ധനൊപ്പം രാത്രി കഴിയാന്‍ കുടുംബാഗങ്ങള്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

English summary

 Workers at a South African mortuary got the shock of their lives Sunday when a man presumed dead by his family woke up screaming nearly a day later in a refrigerated morgue. he man, who is in 60s but does not want to be publicly identified, lost consciousness after suffering an asthma attack over the weekend, according to Sizwe Kupelo, spokesman for the Eastern Cape Health Department. His family reportedly thought he had died and called a private mortuary company rather than paramedics to collect the body.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X