കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനശേഷം മുല്ലപ്പെരിയാര്‍ ഡാമില്‍ 3 വിള്ളല്‍

  • By Ajith Babu
Google Oneindia Malayalam News

Mullaperiyar
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതുതായി മൂന്നു വിള്ളലുകള്‍ കണ്ടെത്തി. ചൊവ്വാഴ്ച അണക്കെട്ട് മേഖലയില്‍ ഉണ്ടായ ഭൂചലനത്തേത്തുടര്‍ന്ന് ജലവിഭവവകുപ്പ് നടത്തിയ പരിശോധനയിലാണ് 3 നേരിയ പൊട്ടലുകള്‍ കണ്ടെത്തിയത്.

റിക്ടര്‍ സ്‌കെയിലില്‍ 3.8 രേഖപ്പെടുത്തിയ ഭൂചലനം അണക്കെട്ടിന്റെ അടിത്തട്ടില്‍ എന്തെങ്കിലും അസ്വാഭാവിക നീരൊഴുക്ക് ഉണ്ടാക്കിയിട്ടുണ്ടോയെന്ന് വിദഗ്ധ സംഘം പരിശോധിക്കുമെന്ന് സൂചനകളുണ്ട്.

പുതുതായി വിള്ളലുകള്‍ കണ്ടെത്തിയതു സംബന്ധിച്ച റിപ്പോര്‍ട്ട് വ്യാഴാഴ്ച ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്കു സമര്‍പ്പിക്കും. അണക്കെട്ടിനകത്ത് ഗാലറിയില്‍നിന്നുള്ള സ്വീപ്പേജ് വാട്ടറിന്റെ തോതും വര്‍ധിച്ചിട്ടുണ്ടെന്നാണു കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ നേരിയ ഭൂചലനത്തില്‍ അണക്കെട്ടില്‍ ചോര്‍ച്ച ശക്തമായതായി കണ്ടെത്തിയിരുന്നു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ പൂര്‍ണമായും സാധൂകരിക്കുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയ വിള്ളലുകളും ചോര്‍ച്ചയുടെ ആധിക്യവും.

നേരിയ ഭൂചലനം പോലും അതിജീവിക്കാനുള്ള ശേഷി മുല്ലപ്പെരിയാര്‍ അണക്കെട്ടിനില്ലെന്നതിന്റെ സൂചനയാണ് പുതിയ വിള്ളലുകള്‍.

English summary
Three minor cracks were noticed on the top surface of the Mullaperiyar dam after the tremor in Idukki district on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X