കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറുമോ ഷിമോഗയുടെ ചീത്തപ്പേര്?

  • By Lakshmi
Google Oneindia Malayalam News

Karnataka
ബാംഗ്ലൂര്‍: കര്‍ണാടക രാഷ്ട്രീയത്തില്‍ ഷിമോഗയ്ക്ക് ഒരു ചീത്തപ്പേരുണ്ട്, ഇവിടെനിന്നെത്തുന്ന മുഖ്യമന്ത്രിമാരൊന്നും കൂടുതല്‍ കാലം വാഴില്ല, ഏതെങ്കിലും തരത്തില്‍ കാലവധിതീരും മുമ്പേ അവര്‍ക്ക് അധികാരം വിട്ടൊഴിയേണ്ടിവരുകയാണ് പതിവ്. ഇപ്പോഴിതാ ഖനി വിവാദത്തില്‍ കുരുങ്ങി ബിഎസ് യെഡിയൂരപ്പയും രാജിവെയ്ക്കുന്നതോടെ ഈ പേരുദോഷത്തിന് കീഴില്‍ വീണ്ടുമൊരു അടിവര വീഴുന്നു.

യെഡിയൂരപ്പയുള്‍പ്പെടെ വിവിധ പാര്‍ട്ടിക്കാരായ നാല് മന്ത്രിമാരാണ് ഇത്തരത്തില്‍ അധികാരക്കസേരയില്‍ നിന്നും തെറിച്ചത്. എങ്കിലും ഇതുവരെ ഏറ്റവും കൂടുതല്‍ മുഖ്യമന്ത്രിമാരുണ്ടായിട്ടുള്ളത് ഷിമോഗയില്‍ നിന്നാണെന്നത് മറ്റൊരു സത്യം.

ഷിമോഗയിലെ തീര്‍ത്ഥഹള്ളി താലൂക്കില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കഡിദാല്‍ മഞ്ചപ്പയായിരുന്നു ഇവിടെ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രി. 1956 ആഗസ്ത് 19ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് രണ്ടുമാസത്തിനു ശേഷം ഒക്ടോബര്‍ 31ന് സ്ഥാനമൊഴിയേണ്ടിവന്നു.

പിന്നീട് ഷിമോഗയില്‍ നിന്ന് ഒരു മുഖ്യമന്ത്രിയുണ്ടാകാന്‍ 34വര്‍ഷമെടുത്തു. ഷിമോഗയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന ബംഗാരപ്പ 1990 ഒക്ടോബര്‍ 17നാണു മുഖ്യമന്ത്രിയായത്. എന്നാല്‍, ശക്തനായ മുഖ്യമന്ത്രിയായിരുന്ന ബംഗാരപ്പയുടെ അനുഭവവും ഇതുതന്നെയായിരുന്നു.

അടുത്ത പേജില്‍

അധികാരം ആസ്വദിക്കാനാവാതെ യെഡിയൂരപ്പഅധികാരം ആസ്വദിക്കാനാവാതെ യെഡിയൂരപ്പ

English summary
Anyone who becomes Chief Minister from Shimoga doesn’t seem to have a happy ending. Its almost as if they are jinxed. Consider this: Three other Chief Ministers from the district could not complete their five year terms for one or other reason just like Mr B.S.Yeddyurappa,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X