അധികാരം ആസ്വദിക്കാനാവാതെ യെഡിയൂരപ്പ

ഷിമോഗയിലെ ചെന്നഗിരിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാട്ടീല്‍ 1996ലാണ് മുഖ്യമന്ത്രിയായത്. അതിനു മുന്‍പ് മുഖ്യമന്ത്രിയായിരുന്ന ജനതാദള്‍ നേതാവ് എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായതിനെ തുടര്‍ന്നാണ് പാട്ടീലിന് നറുക്കു വീണത്. എന്നാല്‍ പാര്‍ട്ടിയിലുണ്ടായ പടലപ്പിണക്കങ്ങളെ തുടര്‍ന്ന് 1999 ല്‍ അദ്ദേഹത്തിനും രാജി നല്‍കേണ്ടിവന്നു.
രണ്ടുവട്ടം അധികാരം കയ്യിലെത്തിയിട്ടും അത് വേണ്ടുവോളം ആസ്വദിക്കാന്‍ കഴിയാതെ പോയത് യെഡിയൂരപ്പയ്ക്കാണ്. ദള്‍-ബിജെപി ധാരണപ്രകാരം 2007 നവംബര്‍ 12ന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത യെഡിയൂരപ്പക്ക് കുമാരസ്വാമിയുടെ രാഷ്ട്രീയക്കളികളെ തുടര്‍ന്ന് എട്ടു ദിവസത്തിനു ശേഷം രാജി വെക്കേണ്ടി വന്നു.
പക്ഷേ അടുത്ത തിരഞ്ഞെടുപ്പില്‍ ശക്തിതെളിയിച്ച യെഡിയൂരപ്പ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് മുന്നേറിയെങ്കിലും ഇപ്പോള്‍ ഖനി വിവാദത്തില്‍പ്പെട്ട് കുരുക്കിലാവുകയാണുണ്ടായിരിക്കുന്നത്.
ഷിമോഗയില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ വാഴില്ലെന്നതാണ് ചരിത്രമെങ്കിലും യെഡിയൂരപ്പയ്ക്ക് ശേഷം പരിഗണിക്കപ്പെടുന്ന പേരുകളിനൊന്ന് ഒരു ഷിമോഗക്കാരന്റേത് തന്നെയാണ്.
ഷിമോഗ മണ്ഡലത്തെ തന്നെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഈശ്വരപ്പയുടേതാണത്. ഈശ്വരപ്പ മുഖ്യമന്ത്രിയായാല്‍ ഷിമോഗയുടെ പേരുദോഷത്തിന് എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം.
ആദ്യപേജില്‍












Click it and Unblock the Notifications