പിള്ളയുടെ മോചനം; ഉടന്‍ തീരുമാനമെന്ന് ചാണ്ടി

ബാലകൃഷ്ണപിള്ളയുടെ വാളകത്തെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. യുഡിഎഫിലെ ഘടക കക്ഷിയുടെ നേതാവാണ് അദ്ദേഹം. മുഖ്യമന്ത്രിയായ ശേഷം ഇതുവരെയും കാണാന്‍ സാധിച്ചില്ല. അതിനാലാണ് ഇപ്പോള്‍ സന്ദര്‍ശനം നടത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രായത്തിന്റെ പേരില്‍ ശിക്ഷയില്‍ ഇളവ് നല്‍കിയ കീഴ്വഴക്കമില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അതെസമയം യുഡിഎഫ് സര്‍ക്കാരിനോടുള്ള തന്റെ മനോഭാവത്തില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും സഖ്യം പൊളിക്കാന്‍ ശ്രമിക്കില്ലെന്നും ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും ഡോക്ടര്‍മാരുടെ നിര്‍ദേശവും അനുസരിച്ച് അസുഖങ്ങള്‍ക്കു ചികില്‍സ വേണം. അത് എങ്ങനെ വേണമെന്നു തീരുമാനിക്കേണ്ടതു സര്‍ക്കാരാണെന്നും പിള്ള പറഞ്ഞു.












Click it and Unblock the Notifications