13കാരിയുടെ ആത്മഹത്യ; ഡ്രൈവര്‍ റിമാന്‍ഡില്‍
തിരുവനന്തപുരം: കരമനസ്വദേശി എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ റിമാന്‍ഡില്‍. സ്‌കൂളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കുന്ന വാനിന്റെ ഡ്രൈവര്‍ മലയിന്‍കീഴ് ഊരൂട്ടമ്പലം സ്വദേശി പ്രവീണ്‍കുമാര്‍(26)ആണ് റിമാന്‍ഡിലായത്.
ഇയാള്‍ ഉപയോഗിച്ചിരുന്ന കാര്‍ , മൊബൈല്‍ ഫോണ്‍ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈല്‍ഫോണിലെ എസ്എംഎസും കോളുകളും പരിശോധിച്ചുവരികയാണ്.
പ്രവീണ്‍ സ്‌നേഹം നടിച്ച് പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുമായും സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് വീട്ടിലെ സ്ഥിരം സന്ദര്‍ശകനായ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഒട്ടേറെ തവണ പീഡിപ്പിച്ചെന്നു െ്രെഡവര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടിലുംകാറിലുമാണു ലൈംഗിക പീഡനം നടന്നത്.
തലസ്ഥാന നഗരത്തിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണു കരമന നെടുങ്കാട്ടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുമായി അടുപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണു പീഡന വിവരം പുറത്തറിയുന്നത്. ഇതെത്തുടര്‍ന്നു വെള്ളിയാഴ്ച വൈകിട്ടു സ്‌കൂള്‍ ട്രിപ്പ് കഴിഞ്ഞു വരുമ്പോള്‍ പ്രവീണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടുകാര്‍ സംഭവം അറിഞ്ഞതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യചെയ്തതെന്ന് സൂചനകളുണ്ട്.












Click it and Unblock the Notifications