കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹനെ മടുത്തു, രാഹുല്‍ വരട്ടെ

  • By Lakshmi
Google Oneindia Malayalam News

Rahul Gandhi
ദില്ലി: ഒരു കാലത്ത് ഇന്ത്യയിലെ മധ്യവര്‍ഗജനതയുടെ ഇഷ്ടനേതാവായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. എന്നാല്‍ ഇപ്പോള്‍ മധ്യവര്‍ഗം സിങ്ങില്‍ നിന്നും അകലുകയാണ്. പകരം അവര്‍ രാഹുല്‍ ഗാന്ധിയില്‍ തങ്ങളുടെ അടുത്ത നല്ല പ്രധാനന്ത്രിയെ ദര്‍ശിക്കുന്നു.

സിഎന്‍എന്‍-ഐബിഎന്‍ നടത്തിയ സര്‍വ്വേയിലാണ് മന്‍മോഹന്റെ ജനപ്രീതി ഇടിയുന്നതായും ഇന്ത്യ അടുത്ത പ്രധാനമന്ത്രിയായി രാഹുലിനെ ആഗ്രഹിക്കുന്നതായും കണ്ടെത്തിയത്. മധ്യവര്‍ഗ്ഗജനപ്രീതിയുടെയും രാഷ്ട്രീയ പരിശുദ്ധിയുടെയും പേരിലായിരുന്നു രണ്ടാം യുപിയെ സര്‍ക്കാറിലും പ്രധാനന്ത്രിയായി മന്‍മോഹന്‍ തന്നെമതിയെന്ന തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.

പക്ഷേ സര്‍ക്കാറിനെതിരെ അടിയ്ക്കടിയുണ്ടായ അഴിമതികളും ആരോപണങ്ങളും സിങിന്റെ ജനപ്രീതി അനുദിനം കുറയ്ക്കുകയാണ്. അതേസമയം രാഷ്ട്രീയത്തിലെ യുവമുഖമായ രാഹുലിന്റെ ജനപ്രീതി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അഴിമതിയില്‍ മൂക്കുകുത്തിവീണിരിക്കുന്ന ഇന്ത്യയെ രക്ഷിക്കാന്‍ രാഹുലിന് കഴിയുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ. രാഹുലിന് കോണ്‍ഗ്രസില്‍ ഒരു എതിരാളിപോലും ഇല്ലെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു.

19സംസ്ഥാനങ്ങളില്‍ നിന്നായി 18,000 ആളുകളെ പങ്കെടുപ്പിച്ചാണ് സര്‍വ്വേ നടത്തിയത്. 42 രാഹുല്‍ പ്രധാനനമന്ത്രിയാകണമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 35ശതമാനം പേര്‍ പറയുന്നത് എത്രയും പെട്ടെന്ന് രാഹുല്‍ ആ സ്ഥാനത്ത് എത്തണമെന്നാണ്. അതേസമയം 22 ശതമാനം പേര്‍മാത്രമേ സിങ് തുടരണമെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളു.

അടുത്തപേജില്‍

സിങിന് നേതൃത്വ ഗുണമില്ലെന്ന് സിങിന് നേതൃത്വ ഗുണമില്ലെന്ന്

English summary
Once the darling of the middle class, Prime Minister Manmohan Singh is fast losing ground as a popular leader. Rahul Gandhi, on the other hand, is still getting it right with the masses despite sharp criticism from several quarters for his populist position on different issues,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X