2ജി അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, സിവിസി നിയമനവിവാദം തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങളാണ് സിങിന്റെ ജനപ്രീതി കുറച്ചത്. പരമ്പരാഗതമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന വോട്ടര്‍മാരില്‍ 7ശതമാനം പേരും വിശ്വസിക്കുന്നത് സിങ് അഴിമതിക്കാരനാണെന്നാണ്. 22ശതമാനം പേര്‍ വിശ്വസിക്കുന്നത് മന്ത്രിസഭയെയും സര്‍്ക്കാറിനെയും സ്വന്തം ഓഫീസിനെപ്പോലും മികച്ച രീതിയില്‍ നയിക്കാന്‍ സിങ് പ്രാപ്തനല്ലെന്നാണ്.
പാവപ്പെട്ടവരോടുള്ള അനുകമ്പ, ഗാന്ധി കുടുംബാഗമെന്ന പ്ലസ്‌പോയിന്റ്, ജനസമ്പര്‍ക്കമുണ്ടാക്കുന്ന യാത്രകള്‍ തുടങ്ങിയവയാണ് രാഹുലിനെ ജനപ്രിയനാക്കുന്നത്. 2009ലെ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ രാഹുലിന്റെ ജനപ്രീതി മൂന്നിരട്ടി വര്‍ധിച്ചിരിക്കുകയാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനപ്രീതിയുടെ കാര്യത്തില്‍ രാഹുലിന് തൊട്ടുപിന്നില്‍ നില്‍ക്കുന്ന നേതാവ് സോണിയ ഗാന്ധിയാണ്.
രാഹുല്‍ കഴിഞ്ഞാല്‍പ്പിന്നെ പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക് ജനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പേരുകള്‍ പ്രണബ് മുഖര്‍ജി, പി ചിദംബരം എന്നിവരുടേതാണ്. ബിജെപിയുടെ മികച്ച നേതാക്കളുടെ പട്ടികയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും, പ്രതിപക്ഷ നേതാവ് സുഷ്മ സ്വരാജുമുണ്ട്.
Once the darling of the middle class, Prime Minister Manmohan Singh is fast losing ground as a popular leader. Rahul Gandhi, on the other hand, is still getting it right with the masses despite sharp criticism from several quarters for his populist position on different issues,