രോഗിയെ മയക്കിയശേഷം പീഡനം
ദില്ലി: ചികിത്സയ്ക്കായി എത്തിയ യുവതിയെ അബോധാവസ്ഥയിലാക്കിയതിന് ശേഷം ബലാത്സംഗത്തിനിരയാക്കിയ ഡോക്ടര്‍ പൊലീസിന്റെ പിടിയിലായി. തെക്കുപടിഞ്ഞാറന്‍ ദില്ലിയിലെ നസഫ്ഗഡില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഹരിയാനയിലെ ഝാജ്ജര്‍ ജില്ലയില്‍ നിന്നുള്ള യുവതിയാണ് ഡോക്ടറുടെ പീഡനത്തിന് ഇരയായത്
ഇരുപതുകാരിയായ യുവതി ഭര്‍തൃസഹോദരിക്കൊപ്പമാണ് ദേവരാജ് വര്‍മ്മ ക്ലിനിക്കിലെത്തിയത്. രാവിലെ ഒമ്പത് മണിയോടെ പരിശോധനയ്ക്കായി യുവതിയെ അകത്തേക്ക് വിളിച്ച ഡോക്ടര്‍ തന്നെ മയക്കുമരുന്നു മണപ്പിച്ച് അബോധാവസ്ഥയിലാക്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്നാണ് യുവതി നല്‍കിയ പരാതി. ഈ സമയമെല്ലാം ഭര്‍തൃസഹോദരി ക്ലിനിക്കിന് പുറത്തുണ്ടായിരുന്നു.
മയക്കം വിട്ടുണര്‍ന്നപ്പോഴാണ് താന്‍ പീഡിപ്പിയ്ക്കപ്പെട്ട വിവരം യുവതിയ്ക്ക് മനസ്സിലായത്. ഉടന്‍ തന്ന ഇിക്കാര്യം ഭര്‍തൃസഹോദരിയെ അറിയിച്ചു. ഇക്കാര്യം ചോദിച്ചെങ്കിലും ഡോക്ടര്‍ ആരോപണം നിഷേധിയ്ക്കുകയായിരുന്നു. പിന്നീടാണ് പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വൈദ്യപരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായി എന്ന് തെളിഞ്ഞതോടെ പൊലീസ് ഉടന്‍ തന്നെ ദേവരാജ് വര്‍മ്മയെ അറസ്റ്റ് ചെയ്തു. ആയുര്‍വേദ ഡോക്ടറാണെന്ന് അവകാശപ്പെടുന്ന ദേവരാജ് വര്‍മ്മ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നസഫ്ഗഡില്‍ ക്ലിനിക്ക് നടത്തിവരികയാണ്.












Click it and Unblock the Notifications