ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തില്‍ പലരുടെയും മനസ്സിലുയരുന്ന ഒരു ചോദ്യമാണിത്. വീട് വിലകൊടുത്തുവാങ്ങണോ അതോ വാടകയ്‌ക്കെടുക്കണോ എന്നത്. മൊത്തം പണം നല്‍കാനില്ലാത്തവരെ സംബന്ധിച്ചിടത്തോളം മാസ അടവും മാസവാടകയും തമ്മിലുള്ള ഒരു പോരാട്ടം കൂടിയാണിത്. ഏതാണ് ലാഭകരം?
ഇക്കാര്യത്തില്‍ സാമ്പത്തിക വിദഗ്ധന്മാര്‍ രണ്ടു തട്ടിലാണ്. ഒരു വീടുവാങ്ങുന്നതാണ് മെച്ചപ്പെട്ട കാര്യമെന്ന് ചിന്തിക്കുന്നവരായിരിക്കും അധികം പേരും. രണ്ടു വാദഗതിക്കാരുടെയും ആശയങ്ങളെ വിശകലനം ചെയ്തു നോക്കാം. രണ്ടായാലും രണ്ടു വ്യത്യസ്ത രീതികളില്‍ സാമ്പത്തികചെലവുണ്ടാകുന്നുണ്ടെന്ന കാര്യം തീര്‍ച്ചയാണ്.
At some stage in life, many of us often face this dilemma - is it better to take the plunge and buy our own home, or should we just rent one? The “EMI versus rent” debate has been going on for quite some time.