കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട് വാങ്ങുന്നതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും

Google Oneindia Malayalam News

Buy house
ജീവിതത്തിലെ ഏറ്റവും ചെലവേറിയ സാമ്പത്തിക തീരുമാനം ഒരു പക്ഷേ വീടുണ്ടാക്കുകയെന്നതുതന്നെയാവും. വീടിന്റെ ഡിസൈനിങ്, പണം സ്വരൂപിക്കല്‍, കടം വാങ്ങല്‍ തുടങ്ങിയ എല്ലാകാര്യങ്ങള്‍ക്കും ഓടി നടക്കണം.

ഡൗണ്‍ പേയ്‌മെന്റ് നല്‍കി വീട് സ്വന്തമാക്കിയതിനുശേഷം ബാക്കി പണം പ്രതിമാസ ശമ്പളത്തില്‍ നിന്നു തവണകളായി നല്‍കുമ്പോള്‍ സ്വന്തമായി ഒരു താമസസ്ഥലം മാത്രമല്ല ഉണ്ടാവുന്നത്. വളരെ വിലപിടിപ്പുള്ള ഒരു നിക്ഷേപം കൂടിയാണിത്. തവണകള്‍ പൂര്‍ത്തിയാവുന്നതോടെ ആ വീടും സ്ഥലവും പരിപൂര്‍ണമായും നിങ്ങളുടെതായി മാറും. എന്നാല്‍ ജീവിതകാലം മുഴുവന്‍ വാടകകൊടുത്താലം വീട് സ്വന്തമായി മാറുന്നില്ല.
ഭൂമിക്കും കെട്ടിടങ്ങള്‍ക്കും അനുദിനം വിലയേറുകയാണ്. അത്യാവശ്യഘട്ടത്തില്‍ വിറ്റ് ലാഭം നേടാനും ഇത് സഹായിക്കും. കൂടാതെ കെട്ടിട ഉടമ നിങ്ങള്‍ തന്നെയായതിനാല്‍ സ്വകാര്യതയും സ്വാതന്ത്ര്യവും നൂറുശതമാനവും ഉറപ്പാവുന്നു. വാടകകെട്ടിട ഉടമയുമായുണ്ടാകുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് ചുരുക്കം.

സ്വന്തം വീടിനോട് എല്ലാവര്‍ക്കും വൈകാരികമായ ഒരടുപ്പം ഉണ്ടായിരിക്കും. വാടകയ്‌ക്കെടുത്ത ഒരു വീടിനോട് അത്തരമൊരു അടുപ്പം തോന്നുകയില്ല. ഇവിടെ നിന്ന് പടിയിറങ്ങേണ്ടതാണെന്ന ചിന്ത എപ്പോഴുമുണ്ടാവും.

പക്ഷേ വീട് വാങ്ങണമെങ്കില്‍ അതിന്റെ ഡൗണ്‍ പെയ്‌മെന്റ് നല്‍കാനുള്ള പണവും പ്രതിമാസ തവണസംഖ്യയും അടയ്ക്കാനാവുമെന്ന് ഉറപ്പാക്കണം. റിസര്‍വ് ബാങ്കിന്റെ അതാത് സമയത്തെ തീരുമാനങ്ങള്‍ക്കനുസരിച്ച് പലിശ ഇനത്തില്‍ എപ്പോള്‍ വേണമെങ്കിലും വര്‍ധനവ് വന്നേക്കാം. തീര്‍ച്ചയായും വാടക തുക പ്രതിമാസ അടവിനേക്കാള്‍ വളരെ കുറവായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരികയാണെങ്കില്‍ വാടക കുറഞ്ഞ വീട്ടിലേക്ക് മാറാന്‍ നമുക്ക് സാധിക്കും. പക്ഷേ, അതുപോലെ പ്രതിമാസ അടവില്‍ വ്യത്യാസം വരുത്താന്‍ സാധിക്കില്ല.

റിയല്‍ എസ്റ്റേറ്റ് എന്നത് ഒരു നിക്ഷേപം തന്നെയാണെങ്കിലും നിങ്ങളുടെ പ്രതിമാസ അടവും ഡൗണ്‍ പേയ്‌മെന്റും അതടയ്ക്കുന്നതിനുവേണ്ടിയെടുത്ത റിസ്‌കും പരിഗണിക്കുമ്പോള്‍ ലാഭം അധികമൊന്നും കാണില്ല. കൂടാതെ റിയാലിറ്റി മേഖലയില്‍ കുതിപ്പുള്ള സമയത്താണ് വീടു വാങ്ങിയതെങ്കില്‍ ലാഭം വീണ്ടും കുറയും.

വാടകകെട്ടിടങ്ങള്‍ക്ക് മെയിന്റനന്‍സ് ചാര്‍ജ് വാങ്ങാറുണ്ട്. ഫഌറ്റുകളാണെങ്കില്‍ മൊത്തം വരുന്ന തുകയുടെ ചെറിയ ശതമാനം നല്‍കിയാല്‍ മതി. എന്നാല്‍ വീടെടുക്കുന്നതോടെ അതിന്റെ മുഴുവന്‍ മെയിന്റനന്‍സും നിങ്ങളുടെ ബാധ്യതയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X