മ്യൂച്ചല്‍ ഫണ്ട് വാങ്ങണോ?

ഉദാഹരണത്തിന് ഒരു നിക്ഷേപകന്റെ കൈവശം 100 സുസ്‌ലോണ്‍, 200 ടാറ്റാ സ്റ്റീല്‍, 400 സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളുണ്ടെങ്കില്‍ ഇവയെല്ലാം ചേര്‍ത്താണ് പോര്‍ട്ട്‌ഫോളിയോ എന്നു പറയുന്നത്. മ്യൂച്ചല്‍ഫണ്ട് എന്നു പറയുന്നത് ഷെയറുകളുടെയും സര്‍ക്കാര്‍ ബോണ്ടുകളുടെയും മറ്റു ഫണ്ടുകളുടെയും ഒരു പോര്‍ട്ട്‌ഫോളിയോ ആണ്. തീര്‍ച്ചയായും നിങ്ങള്‍ക്കു വേണ്ടി ഈ പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കുന്ന അതാത് കമ്പനികളുടെ വിദഗ്ധരാണ് ഫണ്ട് മാനേജര്‍മാരായിരിക്കും.
ഓഹരി വിപണിയില്‍ നേരിട്ടുഷെയറുകള്‍ വാങ്ങുന്നതിന്റെ മുഴുവന്‍ റിസ്‌കും നിക്ഷേപകനു മാത്രമാണെങ്കില്‍ മ്യൂച്ചല്‍ഫണ്ട് വ്യത്യസ്ത മേഖലകളില്‍ നിക്ഷേപം നടത്തി വളര്‍ച്ചാനിരക്ക് ഉറപ്പുവരുത്താന്‍ ശ്രമിക്കും. ബാങ്ക് ഫിക്‌സഡ് നിക്ഷേപത്തേക്കാള്‍ എത്രയോ ലാഭകരമാണ് മ്യൂച്ചല്‍ ഫണ്ടുകള്‍.
നല്ല കമ്പനികളുടെ നല്ല ഫണ്ടുകള്‍ തിരിച്ചറിയാന്‍ സാധിക്കണമെന്നു മാത്രം. നിങ്ങള്‍ക്ക് ഓണ്‍ലൈനായും ഓഫ് ലൈനും മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങാം. എങ്ങനെ വാങ്ങുകയാണെങ്കിലും താഴെ പറയുന്ന രേഖകള്‍ നിര്‍ബന്ധമായും വേണം, പാന്‍കാര്‍ഡ് കോപ്പി, ഫോട്ടോ, പേരും വിലാസും തെളിയിക്കുന്നതിനുള്ള രേഖ.












Click it and Unblock the Notifications