ബാങ്കുകള്‍ വെട്ടിലാവുന്നു
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനാവശ്യമായ പണം ജര്‍മനിയാണ് പലപ്പോഴും നല്‍കിയിരുന്നത്. ഇതിനു മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നു. ഇ.സി.ബി പണം സര്‍ക്കാറുകള്‍ക്കു നല്‍കും. അതാത് സര്‍ക്കാറുകള്‍ ആ രാജ്യങ്ങളിലെ ബാങ്കുകള്‍ക്കും. ഇതോടെ ആ ബാങ്കുകള്‍ ജര്‍മന്‍ ബാങ്കുകളില്‍ നിന്നെടുത്ത ലോണുകളെല്ലാം തിരിച്ചടയ്ക്കും. ജര്‍മനിയിലെയും ഫ്രാന്‍സിലെയും നിരവധി ബാങ്കുകള്‍ കടം വാങ്ങാന്‍ ഇഷ്ടമുള്ള ഗ്രീസുകാര്‍ക്കും അയര്‍ലന്‍ഡുകാര്‍ക്കും വാരിക്കോരി പണം നല്‍കിയിട്ടുണ്ട്.
ഇതെങ്ങനെയാണെന്നു നോക്കാം. 2004ല്‍ ഹങ്കറിയിലെ വായ്പാ പലിശനിരക്ക് 12.5 ശതമാനമാണ്. അതേ സമയം തൊട്ടടുത്തുള്ള ഓസ്ട്രിയയില്‍ രണ്ടു ശതമാനവും സ്വിറ്റ്‌സര്‍ലന്റില്‍ .5 ശതമാനവുമാണ്. സ്വാഭാവികമായും ഹങ്കറിക്കാരെല്ലാം ഓസ്ട്രിയയില്‍ നിന്നോ സ്വിറ്റ്‌സര്‍ലന്റില്‍ നിന്നോ പണം കടം വാങ്ങാന്‍ ശ്രമിക്കും.
അതേ സമയം നിരവധി ഓസ്ട്രിയന്‍ ബാങ്കുകള്‍ ഉയര്‍ന്ന പലിശനിരക്കുവാങ്ങാന്‍ വേണ്ടി ഹങ്കറിയില്‍ ശാഖകള്‍ തുടങ്ങി. മൊത്തം ജി.ഡി.പിയുടെ 140 ശതമാനമാണ് ഓസ്ട്രിയന്‍ ബാങ്കുകള്‍ ഹങ്കറിയില്‍ വായ്പയായി നല്‍കിയത്. ഈ പണം തിരിച്ചടയ്ക്കുന്നതില്‍ ഹങ്കറിക്കാന്‍ വീഴ്ച വരുത്തിയാല്‍ ഒരു സര്‍ക്കാറിനും അവരെ രക്ഷിക്കാനാവില്ല. ഇവിടെയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഇടപെടേണ്ടി വരും.












Click it and Unblock the Notifications