പ്രശ്‌നങ്ങള്‍ ഗുരുതരമാവുന്നത്
എല്ലാ രാജ്യങ്ങള്‍ക്കും പണം അടിച്ചിറക്കാന്‍ അധികാരമുണ്ടെന്ന് കരുതുക. ഏത് രാജ്യമാണോ അമിതമായി പണം അടിച്ചിറക്കുന്നത് അവിടെ പണത്തിനു അധിക വിലയുമുണ്ടാവില്ല.
അത്തരം രാജ്യങ്ങളില്‍ പണം സ്വര്‍ണത്തിലേക്കോ മറ്റോ മാറ്റിവയ്ക്കാന്‍ നിക്ഷേപകര്‍ ചിന്തിക്കുകയും പണം പിന്‍വലിക്കാന്‍ വേണ്ടി ബാങ്കുകളെ സമീപിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയും. നിക്ഷേപകരുടെ പണമെടുത്താണ് പല ബാങ്കുകളും കടം കൊടുത്തിട്ടുള്ളത്.
കടം നല്‍കിയ പണം കിട്ടാതെ വരികയും കൊടുക്കേണ്ട പണമെല്ലാം കൊടുക്കേണ്ടിയും വരുന്ന സാഹചര്യം വിദൂരമല്ല എന്നാണ് കണക്കുകള്‍ പറയുന്നത്. ഇത്തരം ഒരു സാഹചര്യം വന്നാല്‍ ബാങ്കുകളെല്ലാം പാപ്പരാവുമെന്ന കാര്യം തീര്‍ച്ചയാണ്.
അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതും ജര്‍മനിയിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വന്ന കുറവും ഓഹരി വിപണിയില്‍ തീര്‍ക്കുന്ന സമ്മര്‍ദ്ധത്തില്‍ ബാങ്കിലെ നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ തുടങ്ങിയാല്‍ അതാത് രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ക്ക് സഹായിക്കാനാവാത്ത വിധം ബാങ്കുകള്‍ തകരാന്‍ തുടങ്ങും. ഈ തകര്‍ച്ച ചുരുങ്ങിയത് അഞ്ചോളം രാജ്യങ്ങളെ തന്നെ പാപ്പരാക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications