ഗ്രീസ് ധൂര്‍ത്തിന്റെ പറുദീസ
പണപ്പെരുപ്പം നമ്മുടെ നാട്ടില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും വില്ലനാണ്. പി.ഐ.ഐ.ജി.എസ് രാജ്യങ്ങളില്‍ പലപ്പോഴും പലിശനിരക്കിനേക്കാള്‍ കൂടിയ പണപ്പെരുപ്പ നിരക്കാണ് ഉണ്ടായിരുന്നത്.
ഈ വ്യത്യാസം കടം വാങ്ങിയ രാജ്യങ്ങളെ പതുക്കെ പതുക്കെ കടക്കെണിയിലേക്ക് തള്ളിയിടുകയായിരുന്നു. കുറഞ്ഞ നിരക്കില്‍ പണം കിട്ടാന്‍ തുടങ്ങിയതോടെ ജനങ്ങളും സര്‍ക്കാറും കടം വാങ്ങാന്‍ തുടങ്ങി. രാഷ്ട്രീയപാര്‍ട്ടികള്‍ വികസനപ്രവര്‍ത്തനങ്ങളിലൂടെ വോട്ടര്‍മാരുടെ ഹൃദയം പിടിച്ചെടുത്തു.
ഗ്രീസിന്റെ കാര്യം മാത്രം പരിഗണിക്കുകയാണെങ്കില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 160 ശതമാനമാണ് കടം. സര്‍ക്കാറുകളും ജനങ്ങളും പണം വാരിക്കോരിയാണ് ചെലവഴിച്ചത്. ജര്‍മനിയില്‍ 55000 യൂറോ പ്രതിഫലം ലഭിക്കുന്ന ജോലി ഗ്രീസില്‍ ചെയ്യുകയാണെങ്കില്‍ 70000 യൂറോ ആയിരിക്കും പ്രതിഫലം. പിന്നെ എവിടെയും കേട്ടുകേള്‍വിയില്ലാത്ത 13, 14 മാസത്തെ ശമ്പളവും ഗ്രീസുകാര്‍ക്കുണ്ട്. ഇല്ലാത്ത മാസങ്ങള്‍ക്ക് പണിയെടുക്കാതെ ശമ്പളം.












Click it and Unblock the Notifications