എസ്എംഎസ് ശല്യത്തില്‍ നിന്നും മോചനം
ദില്ലി: ഉപയോക്താക്കള്‍ക്ക് ശല്യമുണ്ടാക്കുന്ന അനാവശ്യ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളില്‍ നിന്നും മോചനത്തിന് വഴിയൊരുങ്ങുന്നു. ഒന്നിനുപുറകെ ഒന്നായി വരുന്ന പരസ്യ എസ്എംഎസുകള്‍ തടയുന്നതിനുള്ള പുതിയ സേവനം രണ്ട് മാസത്തിനുള്ളില്‍ നിലവില്‍ വരും. ടെലികമ്യൂണിക്കേഷന്‍ മന്ത്രി കപില്‍ സിബല്‍ രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഡിഎന്‍ഡി(ഡുനോട്ട് ഡിസ്‌റ്റേര്‍ബ്) നമ്പര്‍ ആണ് ശല്യമാകുന്ന എസ്എംഎസ് സന്ദേശങ്ങള്‍ തടയാന്‍ ഉപയോഗിക്കുന്നത്. 1909 ആണ് ഡിഎന്‍ഡി നമ്പര്‍.
ഈ നടപടിയെടു ഭാഗമായി എസ്എംഎസ്സുകള്‍ ഏഴ് വിഭാഗമായി വേര്‍തിരിക്കും. റിയല്‍ എസ്‌റ്റേറ്റ്, ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് ഏഴ് വിഭാഗങ്ങള്‍.
ഡിഎന്‍ഡി നമ്പറില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ഇത്തരം ആവശ്യമില്ലാത്ത എസ്എംഎസ്സുകളുടെ ശല്യം പിന്നീടുണ്ടാവില്ല. 1909 എന്ന ടോള്‍ ഫ്രീ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ മൊബൈലിലേക്ക് വരുന്ന ഇത്തരം സന്ദേശങ്ങള്‍ സെര്‍വറില്‍ ബ്ലോക്ക് ചെയ്യപ്പെടും.
ഡിഎന്‍ഡി ലംഘിക്കുന്ന ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് കനത്ത പിഴ ഇടാക്കുമെന്നും കപില്‍ സിബല്‍ അറിയിച്ചു. ഒരു തവണ ലംഘിച്ചാല്‍ 25,000 രൂപയാണ് പിഴ. ഓരോ തവണയും ഇത്രയും തുക പിഴ ഈടാക്കും. അഞ്ചില്‍ കൂടുതല്‍ തവണ ഡിഎന്‍ഡി ലംഘിക്കുന്ന ടെലിമാര്‍ക്കറ്റിങ് കമ്പനികളുടെ ലൈസന്‍സ് തന്നെ റദ്ദാക്കും.
സേവനം നിലവില്‍ വന്ന ശേഷം 1909 ല്‍ വിളിച്ചോ എസ്എംഎസ് അയച്ചോ ഉപഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പരസ്യരൂപേണയുള്ള സന്ദേശങ്ങള്‍ വിലക്കാനുള്ള ഡാറ്റാബേസ് രജിസ്റ്ററായി എന്‍ഡിഎന്‍ഡിസി(നാഷണല്‍ ഡുനോട്ട് കോള്‍) മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.












Click it and Unblock the Notifications