ഓണക്കാലത്ത് മദ്യദുരന്തത്തിന് സാധ്യതയെന്ന്

ഓണം കൊഴുപ്പിക്കുന്നതിനായി കേരളത്തിനകത്ത് വ്യാജമദ്യം വ്യാപകമായി ശേഖരിച്ചുവച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജകള്ള് വ്യാപകമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് മദ്യദുരന്തത്തിന് വഴിവച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അന്യസംസ്ഥാനങ്ങളില്‍ നിന്നാണ്‌ത്രേ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാജമദ്യം എത്തിച്ചിരിക്കുന്നത്. പാലക്കാടന്‍ കള്ളെന്ന പേരിലാണു വ്യാജക്കള്ള് വ്യാപകമായി എത്തിക്കുന്നത്.
എക്‌സൈസിന്റെ ഭാഗത്തു നിന്നുള്ള പരിശോധനകള്‍ ഇടയ്ക്കു നിലച്ചതാണ് വ്യാജകള്ള് ലോബിക്ക് ഗുണകരമായത്.
നേരത്തേ ഷാപ്പുകളില്‍ പരിശോധനയ്‌ക്കെത്തുന്ന സംഘത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ഇവര്‍ പണം കൈപ്പറ്റി പരിശോധന മുടക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
കുപ്പണ മദ്യദുരന്തത്തെത്തുടര്‍ന്ന് ഇത്തരം വരവ് കള്ള് നിരോധിച്ചിരുന്നു. സിലോണ്‍ പേസ്റ്റ്, സ്പിരിറ്റ് തുടങ്ങിയ ചേര്‍ത്ത് നിര്‍മിക്കുന്ന വ്യാജക്കള്ള് പാലക്കാടന്‍ കള്ളിന്റെ മറവില്‍ എത്തിക്കുന്നതായാണ് വിവരം.
ഷാപ്പില്‍ നിന്നു കള്ള് പിടിച്ചെടുത്താലും പരിശോധനാഫലം ലഭിക്കണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നുവെന്നതും വ്യാജക്കള്ള് വില്‍ക്കുന്നവര്‍ക്ക് സൗകര്യമാകുന്നു.












Click it and Unblock the Notifications