കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാക്‌സ് സേവിങ്‌സ് മ്യൂച്ചല്‍ ഫണ്ടുകള്‍

Google Oneindia Malayalam News

അറിയാത്തതുകൊണ്ടോ, താല്‍പ്പര്യമില്ലാത്തതുകൊണ്ടോ മടി കൊണ്ടോ മാസം തോറും പതിനായിരങ്ങള്‍ ടാക്‌സ് കൊടുക്കുന്ന ചിലരുണ്ട്. ടാക്‌സ് അടയ്ക്കുന്ന പണത്തെ നിക്ഷേപമാക്കി മാറ്റാനുള്ള ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. ഓഹരി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ.എല്‍.എസ്.എസ് ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ്. ആദ്യം ഇ.എല്‍.സി.എസ് എന്താണെന്നു മനസ്സിലാക്കാം.

ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം എന്നതിന്റെ ചുരുക്കമാണ് ഇ.എല്‍.എസ്.എസ്. ഇതൊരു മ്യൂച്ചല്‍ഫണ്ട് തന്നെയാണ്. പക്ഷേ, ടാക്‌സ് സേവിങ്‌സ് മ്യൂച്ചല്‍ ഫണ്ടാണെന്നു മാത്രം. ലോങ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന രീതിയില്‍ പരിഗണിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ലാഭം തരുന്നത് ഇ.എല്‍.എസ്.എസ് മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഇ.എല്‍.എസ്.എസ് ഫണ്ടുകള്‍ പരിശോധിക്കുകയാണെങ്കില്‍ ശരാശരി 22 മുതല്‍ 26 ശതമാനം വരെ ലാഭമുണ്ടാക്കിയിട്ടുണ്ട്.

സെക്ഷന്‍ 80 സിയുടെ ഭാഗമായതിനാല്‍ ഒരു ലക്ഷം വരെ നികുതി ഒഴിവിന് അര്‍ഹതയുണ്ട്. മൂന്നു വര്‍ഷത്തെ ലോക്കുള്ള ഫണ്ടുകളാണിവ. തിരിച്ചെടുക്കുമ്പോള്‍ ലഭിക്കുന്ന അധിക പണത്തിനു നികുതി കൊടുക്കേണ്ട കാര്യമില്ല. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ് പ്ലാനിലൂടെ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപക്കാന്‍ സാധിക്കും. ബാങ്കില്‍ ഇ.സി.എസ് നല്‍കിയാല്‍ അതിന്റെ പിറകെ നടക്കേണ്ട കാര്യവുമില്ല.

ഇനി പെന്‍ഷനായവര്‍ക്കാണെങ്കില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ലഭിച്ച തുക ഇത്തരമൊരു ഫണ്ടില്‍ ഡിവിഡന്റ് ഓപ്ഷനില്‍ നിക്ഷേപിക്കാം. ബാങ്കിലോ മറ്റേതെങ്കിലും കമ്പനിയിലോ പണം നിക്ഷേപിച്ചാല്‍ അതിനു ലഭിക്കുന്ന വരുമാനത്തിനു ടാക്‌സ് കൊടുക്കേണ്ടതുണ്ട്. എന്നാല്‍ ഇ.എല്‍.സി.എസില്‍ ലഭിക്കുന്ന വരുമാനത്തിനു നികുതി കൊടുക്കേണ്ട കാര്യമില്ല. പ്രതിമാസം 500 രൂപ വീതം നിക്ഷേപിക്കാനുള്ള സൗകര്യം ഒട്ടുമിക്ക ഇ.എല്‍.എസ്.എസുകളും നല്‍കുന്നുണ്ട്. ഒരൊറ്റ തവണ നിക്ഷേപമാണെങ്കില്‍ ചുരുങ്ങിയത് 5000 രൂപ വേണം.

ഇ.എല്‍.എസ്.എസിന്റെ പ്രശ്‌നങ്ങള്‍

മൂന്നു വര്‍ഷത്തിനുള്ളില്‍ നിക്ഷേപം മാറ്റാനോ ക്ലോസ് ചെയ്യാനോ സാധിക്കില്ല. വിപണി താഴോട്ടുപോരുമ്പോള്‍ താങ്കളുടെ നിക്ഷേപമേഖല മാറ്റാമെന്നു കരുതിയാല്‍ നടക്കില്ലെന്നു ചുരുക്കം. പക്ഷേ, ടാക്‌സ് ലാഭിക്കാനും ഒരു നിക്ഷേപം വേണമെന്നും ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ മുകളില്‍ പറഞ്ഞ രണ്ടു കാര്യങ്ങളും വലിയ പ്രശ്‌നങ്ങളല്ല.

പ്രതിമാസം നികുതിയിളവിനായി പണം നിക്ഷേപിക്കുന്നവര്‍ക്ക് ചില ബുദ്ധിമുട്ടുകളുണ്ട്. ഒരിക്കലും നമ്മള്‍ നിക്ഷേപം ആരംഭിച്ച തിയ്യതി മുതലല്ല ലോക്കിങ് ആരംഭിക്കുക. 12 മാസം 1000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ 12ാം മാസം കഴിഞ്ഞ് 48 മാസം കഴിഞ്ഞാലേ പണം പിന്‍വലിക്കാനാവൂ. അതേ സമയം യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സുകളാണെങ്കില്‍ എന്നാണോ നിക്ഷേപം ആരംഭിക്കുന്നത് അന്നുമുതലാണ് ലോക്കിങ്. ഉദാഹരണത്തിനു അഞ്ചുവര്‍ഷത്തേക്കാണ് ലോക്കിങ് എങ്കില്‍ ചേര്‍ന്ന് ആറാം വര്‍ഷം പണം പിന്‍വലിക്കാന്‍ സാധിക്കും.

വിപണിയില്‍ എന്തു കയറ്റിറക്കങ്ങളുണ്ടായാലും ശരാശരി വരുമാനം പ്രതീക്ഷിക്കാം. ഉദാഹരണത്തിന് എസ്.ബി.ഐ മാഗ്നം ടാക്‌സ് ഗെയിന്‍ എന്ന ഇ.എല്‍.എസ്.എസ് നോക്കാം. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഫണ്ടാണിത്. ഇപ്പോള്‍ 54.09 രൂപ വിലയുള്ള ഈ ഫണ്ട് മൂന്നു വര്‍ഷം കൊണ്ട് 60 ശതമാനത്തിലധികം ലാഭം കൊടുത്തിട്ടുണ്ട്.

English summary
Volatility in the market has been one of the topics analysts have been harping upon in recent times. ELSS offer tax benefits apart from aiming at capital appreciation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X