Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യം നല്‍കില്ലെന്ന് കമ്പനികള്‍; ഓണക്കുടി മുട്ടും

Kerala State Beverages Corporation outlet
കൊച്ചി: സംസ്ഥാന ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുന്നത് മദ്യക്കമ്പനികള്‍ താല്‍ക്കലാകമായി നിര്‍ത്തിവച്ചു. വിലകൂട്ടി നല്‍കണമെന്ന മദ്യക്കമ്പനികളുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

ബിവറേജസ് കോര്‍പ്പറേഷനിലേക്ക് മദ്യ വിതരണം ചെയ്യുന്നതിനുള്ള ഓര്‍ഡര്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെയ്ക്കുന്ന കാര്യം മദ്യ നിര്‍മാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടിലേഴ്‌സ് ഫെഡറേഷന്‍ (കെബിഎഫ്) ഭാരവാഹികളാണ് അറിയിച്ചത്. തിങ്കളാഴ്ച തീരുമാനം നടപ്പില്‍വന്നു.

അഞ്ചുവര്‍ഷമായി ഒരേ വിലയ്ക്കാണ് കേരള ബിവറേജസ് കോര്‍പ്പറേഷന് മദ്യം നിര്‍മിച്ച് നല്‍കിവരുന്നത്. എന്നാല്‍ മദ്യ ഉപഭോക്താക്കള്‍ക്ക് വാങ്ങുന്ന വിലയില്‍ വര്‍ധന വരുത്തിയിട്ടും നിര്‍മാതാക്കള്‍ക്ക് പഴയ വില തന്നെയാണ് നല്‍കിവരുന്നതെന്നും കെബിഎഫ് കുറ്റപ്പെടുത്തുന്നു. മദ്യവിതരണം തടഞ്ഞതോടെ ബിവറേജ് കോര്‍പ്പറന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിയ്ക്കുന്ന ഓണ സീസണിലെ വില്‍പനയുടെ കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+