Get Updates
Get notified of breaking news, exclusive insights, and must-see stories!

ജപ്പാന്‍ റേറ്റിങ്: വിപണി താഴോട്ടിറങ്ങി

Sensex
മുംബൈ: ജപ്പാന്റെ ക്രെഡിറ്റ് റേറ്റിങില്‍ വന്ന കുറവും വില്‍പ്പന സമ്മര്‍ദ്ദം വര്‍ധിച്ചതും ഇന്ത്യന്‍ ഓഹരി വിപണിയെ താഴോട്ടുവലിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മികച്ച പ്രകടനം നടത്തിയ വിപണിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച നിക്ഷേപകര്‍ക്ക് ഇത് തിരിച്ചടിയായി. ബ്ലുചിപ്പ് ഓഹരികളുടെ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ ഒരു മാസമായി നേരിടുന്ന പ്രധാന വെല്ലുവിളി. റിലയന്‍സിനും ഇന്‍ഫോസിസിനും ശേഷം ബുധനാഴ്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി മൂല്യത്തില്‍ വന്‍ ഇടിവാണുണ്ടായത്.

മൂന്നര ശതമാനത്തിലധികം താഴേക്കിറങ്ങിയ ഓഹരി 2000 പോയിന്റിനു താഴെ 15 മാസത്തെ ഏറ്റവും മോശം അവസ്ഥയിലാണ്. സെന്‍സെക്‌സ് 213.49 പോയിന്റ് താഴ്ന്ന് 16284.98ലും നിഫ്റ്റി 60 പോയിന്റ് കുറഞ്ഞ് 4888.90ലുമാണ് ക്ലോസ് ചെയ്തത്.
എസ്.ബി.ഐ ഇനിയും താഴോട്ടുപോവാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 1900 ലെവലിലേക്ക് ബാങ്ക് ഓഹരിയിറങ്ങിയാല്‍ അത് വിപണിയെ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കും.

ടാറ്റാ പവര്‍ കോര്‍പ്പറേഷന്‍, ടാറ്റാ സ്റ്റീല്‍, ഐ.ഡി.എഫ്.സി, ടാറ്റാ മോട്ടോര്‍സ്, മാരുതി സുസുക്കി ഓഹരികള്‍ക്കാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ചെറുകിട നിക്ഷേപകര്‍ക്ക് ഏറെ പ്രിയപ്പെട്ട ടാറ്റാ സ്റ്റീല്‍ 21 പോയിന്റോളം താഴോട്ടിറങ്ങി. തകര്‍ച്ചക്കിടയിലും പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, റാന്‍ബാക്‌സി, ഹിന്‍ഡാല്‍കോ ഓഹരികള്‍ ചെറിയ തോതില്‍ നേട്ടമുണ്ടാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+