കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എങ്ങനെ കുറഞ്ഞ ചെലവില്‍ വീട് സ്വന്തമാക്കാം?

Google Oneindia Malayalam News

Budgethouse
പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വീട് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നായതുകൊണ്ടു തന്നെ അതൊഴിവാക്കാന്‍ പറ്റുകയുമില്ല. എങ്ങനെ കുറഞ്ഞ ചെലവില്‍ ഒരു വീട് സ്വന്തമാക്കാമെന്നായിരിക്കും വീടില്ലാത്ത സാധാരണക്കാരുടെ മനസ്സിലുള്ള പ്രധാന ചിന്താവിഷയം.

ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ രണ്ടു മാര്‍ഗ്ഗങ്ങളെയുള്ളൂ. ഒന്ന്, പണപ്പെരുപ്പനിരക്കും പലിശനിരക്കും കുറയുന്നത് നോക്കിയിരിക്കുക. മറ്റൊന്നു ജീവിതച്ചെലവ് ഇനിയും വര്‍ധിക്കുകയാണ്. എത്രയും വേഗം കുറഞ്ഞ ചെലവില്‍ ഒരു വീട് കണ്ടെത്തണം. രണ്ടാമത്തെ രീതിയില്‍ ചിന്തിക്കുന്നവര്‍ക്കായി ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

സെക്കന്റ് ഹാന്‍ഡ് വീടുകള്‍

വണ്ടികള്‍ മാത്രമല്ല, വീടുകളും സെക്കന്റ് ഹാന്റ് വാങ്ങാം. കുറച്ച് പഴക്കമുള്ള വീടുകള്‍ വാങ്ങുകയാണെങ്കില്‍ പുതിയ വീടുണ്ടാക്കുന്നതിനേക്കാള്‍ ചെലവ് എത്രയോ കുറവായിരിക്കും. കടം കൊണ്ടോ മറ്റ് അത്യാവശ്യം കൊണ്ടോ വീട് വില്‍ക്കാന്‍ വച്ചവരുണ്ടായിരിക്കും. അവര്‍ക്ക് എത്രയും വേഗം വീട് വില്‍ക്കുന്നതാണ് ലാഭം. അത്തരക്കാരോട് നല്ലതുപോലെ വിലപേശാനും പറ്റും.

ഇനി ഈ പ്രൊപ്പര്‍ട്ടി വാങ്ങാനുള്ള പണം ബാങ്ക് ലോണാക്കിയെടുക്കണമെങ്കില്‍ അതിനും ബുദ്ധിമുട്ടില്ല. കുറച്ചധികം ഡൗണ്‍പേയ്‌മെന്റ് നല്‍കണമെന്നു മാത്രം. എങ്കിലും പത്തു ലക്ഷം രൂപ വിലയുള്ള ഒരു വീട് രണ്ടു ലക്ഷം രൂപ നല്‍കി നിങ്ങള്‍ക്ക് സ്വന്തമാക്കാനാവും. ബാക്കിയുള്ള പണത്തിന് ബാങ്കില്‍ നിന്ന് ലോണ്‍ ശരിയാക്കാം. ഉടന്‍ തന്നെ താമസിച്ചു തുടങ്ങുകയും ചെയ്യാം. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് വീട് പണി ചെയ്തു തീര്‍ക്കുമ്പോഴേക്കും നിങ്ങള്‍ക്ക് വരുന്ന ചെലവ് ഇതിനേക്കാള്‍ 50 ശതമാനം അധികമായിരിക്കും.

English summary
Reserve Bank hiking basic rates frequently, How we can obtain a home in a low cost budget? Some tricks and Tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X