കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം: ബാഗ്ലൂര്‍-എറണാകുളംറൂട്ടില്‍ പ്രത്യേക തീവണ്ടി

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: ഓണം പ്രമാണിച്ച് എറണാകുളം-ബാംഗ്ലൂര്‍ റൂട്ടില്‍ സപ്തംബര്‍ എട്ടുമുതല്‍ പ്രത്യേക തീവണ്ടി സര്‍വീസുണ്ടാകും. ഇതിന്റെ റിസര്‍വേഷന്‍ ഓഗസ്റ്റ് 27ന് ശനിയാഴ്ച തുടങ്ങും.

സെപ്റ്റംബര്‍ എട്ടിന് വൈകിട്ട് അഞ്ചിന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍നിന്നും പുറപ്പെടുന്ന എറണാകുളം-ബാംഗ്ലൂര്‍ എക്‌സ്പ്രസ്സ് (നമ്പര്‍06346) സപ്തംബര്‍ ഒന്‍പതിന് രാവിലെ 4.20ന് ബാംഗ്ലൂരിലെത്തും.

സപ്തംബര്‍ ഒന്‍പതിന് വൈകീട്ട് 6.50ന് ബാംഗ്ലൂരില്‍നിന്നും പുറപ്പെടുന്ന വണ്ടി (നമ്പര്‍06345) സപ്തംബര്‍ 10ന് രാവിലെ 6.30ന് എറണാകുളം സൗത്ത് റെയില്‍വേസ്‌റ്റേഷനിലെത്തും.

ആലുവ, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബങ്കാര്‍പ്പേട്ട്, കൃഷ്ണരാജപുരം, ബാംഗ്ലൂര്‍ കന്‍േറാണ്‍മെന്റ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം ഈ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പുണ്ടാകും.

തിരുവോണത്തിന്റെ തലേന്നാള്‍ ഒരു പ്രത്യേക വണ്ടിയോടിയ്ക്കാമെന്ന റെയില്‍വേയുടെ പ്രഖ്യാപനം ആര്‍ക്കുവേണ്ടിയാണെന്നതാണ് അടുത്തചോദ്യം. ഓണം കഴിയുന്പോഴെങ്കിലും മലയാളി വീട്ടിലെത്തട്ടെയെന്ന വലിയമനസ്സായിരിക്കും ഇതിന് പിന്നില്‍!

English summary
In order to clear the extra rush of passengers, Southern Railway will operate special train between Ernakulam and Bangalore City. Train No 06346 Ernakulam Junction Bangalore Super Fast Special will leave Ernakulam Junction at 5 PM on September 8 and arrive Bangalore City at 0420 AM the next day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X