Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെയ്‌ക്കൊപ്പം നിരാഹാരം; ലെപ്ച്ച 14കിലോ കുറഞ്ഞു

ഗാങ്‌ടോക്: ജനലോക്പാല്‍ ബില്ലിന് വേണ്ടി പതിമൂന്നുനാള്‍ നിരാഹാര സമരം നടത്തി തന്റെ ലക്ഷ്യത്തിലേയ്ക്ക് വഴിതെളിച്ച് വീരനായകനായിരിക്കുയാണ് ഗാന്ധിയന്‍ അണ്ണാ ഹസാരെ.

പതിമൂന്നുദിവസത്തെ പട്ടിണിസമരത്തില്‍ അദ്ദേഹത്തിന് 7.5കിലോഗ്രാം ഭാരമാണ് കുറഞ്ഞിരുന്നത്. നാടിന്റെ നാനാഭാഗങ്ങളിലും അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഒട്ടേറെയാളുകള്‍ സമരം നടത്തിയിരുന്നു. ഇക്കൂട്ടത്തില്‍ സിക്കിം സ്വദേശിയായ ഒരു കര്‍ഷകന്‍ നടത്തിയ സമരം വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

ഹസാരെയ്ക്ക് പിന്തുണയായി സ്വന്തം നാട്ടില്‍ നിരാഹാരസമരം നടത്തിയ യോങ് ഷെറിങ് ലെപ്ച്ചയെന്ന ഈ കര്‍ഷകന്റെ പതിനാലുകിലോ ഭാരമാണ് കുറഞ്ഞിരിക്കുന്നത്. ഒരാഴ്ചയായിരുന്നു ലെപ്ച്ചയുടെ നിരാഹാരസമരം.

ഗാങ്‌ടോകിലെ പല്‍ജോര്‍ സ്‌റ്റേഡിയത്തിന് എതിര്‍വശത്തു ഫിഷ് പോണ്ട് ഭാഗത്തായിരുന്നു നിരാഹാര സമരം. ഞായറാഴ്ച നിരാഹാരം അവസാനിപ്പിച്ച ഇദ്ദേഹം എജി മാര്‍ഗ് വഴി മാര്‍ച്ച് നടത്തി മഹാത്മാ ഗാന്ധി പ്രതിമയില്‍ പുഷ്പചക്രം അണിയിച്ചശേഷമാണു പിരിഞ്ഞത്.

ആദ്യ മൂന്നുദിവസങ്ങളില്‍ തുള്ളി വെള്ളംപോലും കുടിക്കാതെയായിരുന്നു ലെപ്ച്ചയുടെ നിരാഹാരം. 20ന് നിരാഹാര സമരം ആരംഭിക്കുമ്പോള്‍ ലെപ്ച്ചയ്ക്കു തൂക്കം 84 കിലോയായിരുന്നു. മൂന്നാം ദിവസമായപ്പോള്‍ 12 കിലോ കുറഞ്ഞു.

അതിനുശേഷം തൂക്കം മെല്ലെയാണു കുറഞ്ഞത്. ഇപ്പോള്‍ 70 കിലോയാണ് ഇദ്ദേഹത്തിന്റെ ശരീരഭാരം. ലെപ്ച്ചയെ ഡോക്ടര്‍മാര്‍ ദിവസത്തില്‍ രണ്ടു പ്രാവശ്യം പരിശോധിക്കുമായിരുന്നു. കൂട്ടത്തില്‍ തൂക്കവും പരിശോധിച്ചിരുന്നു. ലെപ്ച്ചയുടെ രക്തസമ്മര്‍ദം സാധാരണ നിലയിലായിരുന്നുവെങ്കിലും രക്തത്തിലെ കിറ്റോണ്‍ നിരക്ക് വളരെ കൂടിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആശുപത്രിയിലേക്കു നീക്കണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം ലെപ്ച്ച നിരസിക്കുകയായിരുന്നു. എല്ലാ വിഭാഗത്തിലും പെട്ടയാളുകള്‍ തനിക്കു പിന്തുണയുമായി എത്തി എന്നത് അത്യധികം സന്തോഷിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

'ഹസാരെയുടെ സമരം എത്തരത്തില്‍ സ്വാധീനിച്ചുവെന്നു നിങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തമാകും. ഞാന്‍ ഹസാരെയെ പിന്തുണയ്ക്കുന്ന ലക്ഷങ്ങളില്‍ ഒരാള്‍ മാത്രം. സത്യം ജയിക്കാതിരിക്കില്ല അദ്ദേഹം പറഞ്ഞു. ഹസാരെ ഉയര്‍ത്തിയ വിഷയത്തിനുവേണ്ടി മരിക്കാനും ഞാന്‍ തയ്യാറായിരുന്നു- ലെപ്ച്ച പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+