ബീജിംഗ്: വടക്കു കിഴക്കന്‍ ചൈനയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയ 19 തൊഴിലാളികളെ രക്ഷപെടുത്തി. ഇതോടെ ഖനിയില്‍ നിന്ന് രക്ഷപെടുത്തിയ തൊഴിലാളികളുടെ എണ്ണം 22 ആയി. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത മൂന്നു തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ഹിലോണ്‍ജിയാംഗ് പ്രവശ്യയിലെ ഖനിയില്‍ ഇവര്‍ കുടുങ്ങിപ്പോയത്. തൊട്ടടുത്ത് മറ്റൊരു ഭൂഗര്‍ഭ അറ തുരന്നുണ്ടാക്കിയാണ് ഇവരെ രക്ഷപെടുത്തിയത്.
മുന്‍പ് അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചിരുന്നു. മൂന്നു തൊഴിലാളികളെ കാണാതാവുകയും ചെയ്തിരുന്നു. 2007ല്‍ അടച്ചു പൂട്ടിയ ഈ ഖനി വീണ്ടും അധികൃതരുടെ അനുമതിയില്ലാതെ തുറക്കുകയായിരുന്നു.
Workers pulled to the surface 19 miners from a flooded mine in northeast China's Heilongjiang Province early Tuesday morning, bringing the total number of rescued miners to 22, state media said.