ബെയ്ജിങ്: അയല്‍ രാജ്യങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ ഇറക്കുമതി ചെയ്യാന്‍ ചൈന ഒരുങ്ങുന്നു. രാജ്യത്തെ യുവാക്കള്‍ക്ക് വിവാഹം ചെയ്യാന്‍ ആവശ്യമായ പെണ്‍കുട്ടികള്‍ രാജ്യത്തില്ലാത്തതിനാലാണ് ചൈന ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്. വിയറ്റ്‌നാം,ലവോസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നാണ് ചൈന പെണ്‍കുട്ടികളെ ഇറക്കുമതി ചെയ്യാന്‍ പദ്ധതിയിടുന്നത്.
ചൈനയില്‍ കല്യാണപ്രായമായ ഏകദേശം 23 ദശലക്ഷം ആണ്‍കുട്ടികളുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാവര്‍ക്കും വിവാഹം കഴിയ്ക്കാന്‍ രാജ്യത്ത് പെണ്‍കുട്ടികളില്ലയെന്നതാണ് ചൈനീസ് സര്‍ക്കാരിനെ അലട്ടുന്നത്. പെണ്‍ഭ്രൂണഹത്യ വര്‍ദ്ധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ചൈനയില്‍ സ്ത്രീകളേക്കാള്‍ 13 ശതമാനം കൂടുതലാണ് പുരുഷന്‍മാര്‍.
എന്നാല്‍ പെണ്‍കുട്ടികളെ ഇറക്കുമതി ചെയ്ത് പ്രശ്‌നം പരിഹരിച്ചാലും മിശ്ര വംശങ്ങള്‍ ഉണ്ടാകുന്നത് രാജ്യത്തെ പരമ്പരാഗത വംശങ്ങളുടെ ഉന്‍മൂലനത്തിന് കാരണമാകുമോ എന്ന് ചൈന ഭയക്കുന്നുണ്ട്.
Increasing bride imports and fears of rising ethnically mixed population are forcing Chinese authorities to tackle the country's sex ratio imbalance. Brides are imported from neighboring countries like Vietnam, Laos and North Korea, as millions are unable to find wives due to the imbalance.