യോഷിഹിതോ ജപ്പാന്‍ പ്രധാനമന്ത്രി

കഴിഞ്ഞ മാര്‍ച്ചിലുണ്ടായ ഭൂകമ്പത്തിന്റെ കെടുതികളില്‍ നിന്നു രാജ്യത്തെ കൈപിടിച്ചുയര്‍ത്തുന്നതില്‍ ഗുരുതരമായ വീഴ്ചവരുത്തിയെന്നാരോപണത്തെ തുടര്‍ന്ന് നവാതോ കാന്‍ മന്ത്രിസഭ രാജിവച്ചിരുന്നു.
കടുത്ത വെല്ലുവിളികളാണ് പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്ന പലപ്രദേശങ്ങളും പുനര്‍നിര്‍മ്മിച്ചെടുക്കേണ്ടതുണ്ട്. ഭൂകമ്പത്തില്‍ തകര്‍ന്ന ഫുകുഷിമ ആണവനിലയത്തിലെ പ്രതിസന്ധി ഇപ്പോഴും പരിപൂര്‍ണമായി തരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. സാമ്പത്തികമേഖലയിലും നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പണച്ചുരുക്കമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
പ്രവര്‍ത്തനം നിര്‍ത്തിവച്ച രാജ്യത്തെ എല്ലാ ആണവറിയാക്ടറുകളും ഉടന്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് പുതിയ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ കാന്‍ ആണവറിയാക്ടറുകളെ ഘട്ടം ഘട്ടമായി ഒഴിവാക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.












Click it and Unblock the Notifications