മാവേലി പ്ലാനുമായി ബി.എസ്.എന്‍.എല്‍

തിരഞ്ഞെടുത്ത അഞ്ച് ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്ക് മിനിറ്റിന് 10 പൈസ നിരക്കില്‍ വിളിക്കാന്‍ സാധിക്കും. കൂടാതെ തിരഞ്ഞെടുക്കുന്ന നമ്പറുകള്‍ മറ്റു നെറ്റ് വര്‍ക്കിലാണെങ്കില്‍ മിനിറ്റിന് 30 പൈസ എന്ന നിരക്കിലും സംസാരിക്കാം. പക്ഷേ, ഒരു നമ്പര്‍ നിര്‍ബന്ധമായും ബി.എസ്.എന്‍.എല്‍ ആയിരിക്കണം.കൂടാതെ പ്രതിമാസം 200 എസ്.എം.എസുകള്‍ അഞ്ചുമാസത്തേക്ക് സൗജന്യമാണ്. പുറമെ ആറുമാസത്തേക്ക് 60 എംബി സൗജന്യ ഡാറ്റാ യൂസേജും കമ്പനി നല്‍കും. സിമ്മിന്റെ വില വെറും 20 രൂപ മാത്രമാണ്.
34 രൂപയുടെ ആദ്യ റീച്ചാര്‍ജില്‍ 50 രൂപയുട ടോക് ടൈം ലഭിക്കുമെന്ന പ്രത്യേകതയും മാവേലി സിമ്മിനുണ്ട്. ഇതുകൂടാതെ മറ്റു കണക്ഷനുകള്‍ക്കായി സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളും യൂനിവേഴ്‌സല്‍ ഐ.ടി കാര്‍ഡുകളും ബി.എസ്.എന്‍.എല്‍ ഓണത്തിനായി ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications