Get Updates
Get notified of breaking news, exclusive insights, and must-see stories!

മില്‍മ പാലിന് വില കൂട്ടാമെന്ന് ഹൈക്കോടതി

Milma
കൊച്ചി: മില്‍മ പാലിന് വില വര്‍ധിപ്പിക്കാമെന്ന് ഹൈക്കോടതി. പാല്‍വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കാനുള്ള മില്‍മയുടെ തീരുമാനം തടഞ്ഞ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേചെയ്തു.

പാല്‍ വില നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടേണ്ട കാര്യമില്ല. അതിനു സര്‍ക്കാരിനു നിയമപരമായി അധികാരമില്ല- കോടതി പറഞ്ഞു. സ്വകാര്യ കമ്പനികള്‍ കൂടുതല്‍ വിലയ്ക്ക് പാല്‍ വില്‍ക്കുന്നതു തടയാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പാല്‍ വില വര്‍ധന തടഞ്ഞ സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി മില്‍മയും രണ്ടു ക്ഷീര സഹകരണ സംഘങ്ങളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു കോടതി ഉത്തരവ്.

കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ പാല്‍വില ലീറ്ററിന് അഞ്ചു രൂപ കൂട്ടുമെന്നു മില്‍മ അറിയിച്ചു. എന്തായാലും എല്ലാ വസ്തുക്കളുടെയും വില കുത്തനെ കയറുന്ന ഓണക്കാലത്ത് പാല്‍വിലയും കയറുമെന്നകാര്യം ഉറപ്പായിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+