കവിയൂര്‍ കേസ്; അനഘയുടെ കൂട്ടുകാരി വെറും പുക!!

അനഘയ്ക്ക് ശ്രീകുമാരിയെന്നൊരു കൂട്ടുകാരിയേ ഇല്ലായിരുന്നുവെന്ന് സിബിഐ ചെന്നൈ യൂണിറ്റിന്റെ അന്വേഷണത്തിലാണ് വ്യക്തമാകുന്നത്. ഈ കത്തിനെക്കുറിച്ചും കത്തയച്ച ശ്രീകുമാരിയെക്കുറിച്ചും തുടരന്വേഷണം നടത്താനാണു രണ്ടു മാസം മുന്‍പു സിബിഐ കോടതി ഉത്തരവിട്ടത്. എന്നാല്‍ അന്വേഷണം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും ശ്രീകുമാരി ആരെന്നു കണ്ടെത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ല.
അതേസമയം, ഹൈക്കോടതിക്ക് ലഭിച്ച കത്തിലെ ചില വിശദാംശങ്ങളില്‍ കഴമ്പുണ്ടെന്നും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
അനഘയ്ക്ക് അധികം സൃഹൃത്തുക്കള്‍ ഇല്ലായിരുന്നെന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഉള്ളവരില്‍ തന്നെ ശ്രീകുമാരിയെന്നൊരു കൂട്ടുകാരിയില്ല. തിരുവല്ലയിലെ കവിയിലൂരിലും സ്‌കൂളിലും ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. അനഘയുടെ സുഹൃത്തുക്കള്‍ക്കും ശ്രീകുമാരിയെപ്പറ്റി അറിവില്ല.
അനഘയെ അടുത്തറിയാവുന്ന ആരോ കേട്ടറിവു വച്ച് ശ്രീകുമാരിയെന്ന പേരില്‍ ഒരുകത്ത് ചമച്ചുവെന്നാണ് സിബിഐയുടെ നിഗമനം. ഇതോടെ കത്തിലെ വിവരങ്ങളുടെ വിശ്വാസ്യതയും തകരുകയാണെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
കത്തിനെച്ചുറ്റിപ്പറ്റി ഒട്ടേറെ രാഷ്ട്രീയവിവാദങ്ങളും ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പിലും മറ്റും സിപിഎമ്മിനെ അക്രമിയ്ക്കാനുള്ള ആയുധമായി കത്ത് മാറിയിരുന്നു.












Click it and Unblock the Notifications