Get Updates
Get notified of breaking news, exclusive insights, and must-see stories!

സിസ്റ്ററുടെ മരണം; കോണ്‍വെന്റ് പരിസരത്ത് കാര്‍

തിരുവനന്തപുരം: കോവളം പൂങ്കുളത്തുള്ള ഹോളിക്രോസ് കോണ്‍വെന്റിലെ ജലസംഭരണയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.

സംഭവ ദിവസം പുലര്‍ച്ചെ കോണ്‍വെന്റ് പരിസരത്ത് ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ മൊഴി നല്‍കി. പൊലീസ് ഈ മൊഴി രേഖപ്പെടുത്തി. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറും ഇയാള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

സിസ്റ്റര്‍ മേരി ആന്‍സിയുടെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ ദിവസം പുലര്‍ച്ചെ അഞ്ചേകാലോടടുത്ത് രണ്ടുപേര്‍ കോണ്‍വെന്റില്‍ നിന്നു പുറത്തുപോകുന്നത് കണ്ടതായി ദൃസാക്ഷികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെ പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഇതേ സമയത്ത് ഒരു കാറും പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ടതായി സാക്ഷികളിലൊരാള്‍ അറിയിച്ചത്.

പൂങ്കുളത്തും പരിസരങ്ങളിലുമുള്ള ഈ സാക്ഷികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ക്ക് നുണപരിശോധന നടത്താന്‍ പൊലീസ് ആലോചിക്കുന്നുണ്ട്.

സംഭവത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേ,ണം ആരംഭിച്ചിട്ടുണ്ട്. നേരത്തേ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഇവരുടെ കുടുംബാംഗങ്ങളും രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+