ശവസംസ്‌കാരം ഇനി ക്ഷാരജലത്തില്‍

ഈ പ്രശ്‌നങ്ങള്‍ക്കിടെ ഇപ്പോള്‍ ശവസംസ്‌കാരത്തിനായി പുതിയൊരു പ്രകൃതി സൗഹൃദ രീതി കണ്ടുപിടിച്ചിരിക്കുന്നു. ചൂടാക്കിയ ക്ഷാരജലത്തില്‍ മൃതദേഹം അലിയിപ്പിക്കുന്ന ആല്‍ക്കലൈന്‍ ഹൈഡ്രോളിക് സംവിധാനമാണിത്.
പുതിയ സംവിധാനം വികസിപ്പിച്ചെടുത്ത ബ്രിട്ടനിലെ ഗ്ലാസ്‌ഗോയിലുള്ള റെസോമേഷന്‍ കമ്പനി യുഎസിലെ ഫ്‌ലോറിഡയിലും റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും ഇതു സ്ഥാപിച്ചുകഴിഞ്ഞു.
പൊട്ടാസ്യം ഹൈഡ്രോക്‌സൈഡും ജലവും കൂട്ടിക്കലര്‍ത്തിയ ലായനി 180 ഡിഗ്രി സെന്റി ഗ്രേഡ് വരെ ചൂടാക്കി ഉയര്‍ന്ന വായുമര്‍ദ്ദത്തില്‍ സൂക്ഷിച്ച് ശവശരീരം അതില്‍ മുക്കുകയാണ് ചെയ്യേണ്ടത്.
മാംസം തീര്‍ത്തും അലിഞ്ഞുചേര്‍ന്ന ജലം യാതൊരുവിധത്തിലും ജീവജാലങ്ങള്‍ക്ക് ഹാനികരമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. എല്ലുകള്‍ പിന്നീട് ക്രെമുലേറ്റര്‍ എന്ന യന്ത്രത്തില്‍ പൊടിച്ചെടുക്കുന്നു. മെര്‍ക്കുറി അടക്കമുള്ള ലോഹാംശവും കൃത്രിമ സന്ധികള്‍, ശസ്ത്രക്രിയയിലൂടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള വസ്തുക്കള്‍ എന്നിവയും ഈ രീതിയിലൂടെ സുരക്ഷിതമായി നീക്കം ചെയ്യാന്‍ കഴിയും.
ശവം ദഹിപ്പിക്കുമ്പോള്‍ പുറത്തുവരുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് പുതിയ രീതിയില്‍ മൂന്നിലൊന്നായി കുറയും. മാത്രമല്ല ദഹിപ്പിക്കുന്നതിന് ആവശ്യമായ ഊര്‍ജത്തിന്റെ ഏഴിലൊന്നു മാത്രം മതി പുതിയ രീതിയിക്ക്.












Click it and Unblock the Notifications