കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം, പ്രകൃതിയുടെ ഉല്‍സവം

Google Oneindia Malayalam News

മനുഷ്യജീവിതം പരിപൂര്‍ണമാവണമെങ്കില്‍ അതിനു പ്രകൃതിയുമായുള്ള ഐക്യപ്പെടല്‍ അത്യാവശ്യമാണ്. ഓണപൂക്കളവും ചടങ്ങുകളുമെല്ലാം ഇതാണ് ഓര്‍മ്മപ്പെടുത്തുന്നത്. കൊയ്ത്തുകഴിഞ്ഞ് പത്തായവും കീശയും നിറഞ്ഞിരിക്കുമ്പോള്‍ ഉല്ലസിക്കാനും കൂടിച്ചേരാനുമായി കുറച്ചുദിവസങ്ങള്‍.

പഴയകാലത്തെ 'ഓണം വിരുന്നൊരു'ക്കിയിരുന്നത്. പാടത്ത് വിരിയുന്ന മുക്കുറ്റി പൂവുകൊണ്ടും തുമ്പപ്പൂവുകൊണ്ടുമായിരുന്നു. ഇന്നത്തെ പോലെ തമിഴ്‌നാട്ടില്‍ നിന്നോ കര്‍ണാടകയില്‍ നിന്നോ എത്തുന്ന പൂക്കളും പച്ചക്കറികളുമായിരുന്നില്ല ഓണമൊരുക്കിയിരുന്നത്.

നമ്മുടെ പാടത്തും പറമ്പത്തും വിളയുന്നവ കൊണ്ട് സമൃദ്ധമായ ഓണം. പൂക്കുടകയും ഇലക്കുമ്പിളുകളുമായി പൂത്തുമ്പികള്‍ക്കൊപ്പം കുട്ടികള്‍ പ്രകൃതിയെ പഠിക്കാനിറങ്ങുന്ന കാലം. അപ്പയും തെച്ചിയും അരയാലും പേരാലും അരിപ്പൂവും പരല്‍മീനുകളും നീര്‍ച്ചാലുകളുമുള്ള, നിറവിന്റെ ഉല്‍സവം. ഓണത്തിന്റെ ആചാരരീതികളും കളികളും എല്ലാം തന്നെ ചുറ്റുപ്പാടുമായി മുട്ടിയുരുമ്മിയുള്ളതാണ്. ഇന്നും ഓണത്തിനാണ് എല്ലാവരും അല്‍പ്പമെങ്കിലും ചുറ്റുപ്പാടിനെ കുറിച്ചും ചുറ്റുമുള്ളവരെ കുറിച്ചും ആലോചിക്കുന്നത്.

English summary
onam, the harvest festival of kerala,this give glory to the culture and tradition of the beautiful land in southern india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X