സ്വപ്‌നം കാണുന്ന സമത്വലോകം

മഹാബലി രാജാവിന്റെ കഥ സമത്വസുന്ദരമായ ലോകത്തെ കുറിച്ച് സ്വപ്‌നം കാണാന്‍ നമുക്ക് പ്രചോദനമാവുന്നുണ്ട്. നമ്മുടെ പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളാണ് സ്വപ്‌നങ്ങളെങ്കിലും ഓരോ ഓണവും വരാന്‍ സാധ്യതയുള്ള അല്ലെങ്കില്‍ വരണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന 'ഉട്ടോപ്പിയന്‍ട രാജ്യത്തെ കുറിച്ച് പുതിയ പുതിയ ചിന്തകള്‍ സമ്മാനിക്കാറുണ്ട്.
സത്യത്തിന്റെയും നീതിയുടെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. എല്ലാവരും എല്ലാത്തിലും തുല്യരാവുമ്പോള്‍ ആ സമൂഹത്തില്‍ സമാധാനവും സമൃദ്ധിയുമുണ്ടാവും. ഇത്തരമൊരു സാമൂഹികാവസ്ഥയിലെത്താന്‍ പൗരന്മാരുടെ മാനസികനിലവാരത്തിലും ഐക്യപ്പെടല്‍ അത്യാവശ്യമാണ്.












Click it and Unblock the Notifications