Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിമുറിയാത്ത സന്തോഷവുമായി തിരുവോണം

pookkalam
തിരിമുറിയാത്ത സന്തോഷവുവമായി തിരുവോണം വന്നു. മാവേലിത്തമ്പുരാന്‍ മലയാള നാട് കാണാനെത്തുകയാണ്. അത്തത്തിന് തുടങ്ങിയ ഒരുക്കങ്ങള്‍ അന്ന് പൂര്‍ണതയിലെത്തുന്നു. വിശേഷപ്പെട്ട പൂക്കളങ്ങളും സദ്യവട്ടങ്ങളുമൊരുക്കി പോയ്‌പ്പോയ നല്ലകാലത്തിന്റെ സ്മൃതികളെ വരവേല്‍്ക്കുകയാണ് മലയാളികള്‍.

ഓണക്കോടികള്‍ ധരിച്ച് ഓണപ്പാട്ടും, ഓണക്കളികളുമായി കുട്ടികളും വലിയവരും തിരുവോണമാഘോഷിക്കും. സംസ്ഥാനത്തില്‍ ചിലയിടങ്ങളില്‍ രാവിലെ മഴപെയ്തത് തിരുവോണാഘോഷങ്ങളെ അലങ്കോലമാക്കുമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്.

ദില്ലിയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഓണത്തിരക്കുള്ള സ്ഥലങ്ങളിലെല്ലാം കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രപതി പ്രതിഭ പാട്ടീലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. 'കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഞാന്‍ ഓണത്തിന്റെ ശുഭവേളയില്‍ ഊഷ്മളമായ ആശംസകള്‍ നേരുന്നു രാഷ്ട്രപതിയുടെ സന്ദേശം ഇങ്ങനെയാണ്.

'ഓണത്തിന്റെ മനോഹാരിത അതിന്റെ മതേതര പാരമ്പര്യത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശംസാ സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിമാരും എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+