• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സഭാതര്‍ക്കം പരിഹരിയ്ക്കാന്‍ കളക്ടറുടെ ചര്‍ച്ച

  • By Nisha Bose

കോലഞ്ചേരി: മലങ്കരസഭാ തര്‍ക്കം പരിഹരിയ്ക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുന്നു. യാക്കോബായ-ഓര്‍ത്തഡോക്‌സ് കത്തോലിക്ക ബാവമാര്‍ ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ കോലഞ്ചേരിയില്‍ ഉപവാസം ആരംഭിച്ചിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്ന കോലഞ്ചേരി പള്ളിയില്‍ നിന്ന് 200 മീറ്റര്‍ മാറി ജംങ്ഷനിലെ കുരിശിന് മുന്നിലാണ് ഇവര്‍ ഉവവാസസമരം നടത്തുന്നത്.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധിയെ തുടര്‍ന്ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍ സ്റ്റ്ാറ്റസ്‌കോ നിലനിര്‍ത്തണമെന്ന ആവശ്യവുമായി ശനിയാഴ്ച യാക്കോബായ വിഭാഗം പ്രതിഷേധ സമരം ആരംഭിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇതിനെ തുടര്‍ന്ന് കോലഞ്ചേരി പള്ളി താത്കാലികമായി അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായി ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ഇതോടെ യാക്കോബായ വിഭാഗം പിരിഞ്ഞു പോയി.

എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും ഇവര്‍ പള്ളിയ്ക്കു സമീപം തടിച്ചു കൂടുകയായിരുന്നു. അതേസമയം പള്ളിയില്‍ കുര്‍ബാനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പോലീസ് തടഞ്ഞു. ഇവര്‍ യുഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. ആരാധന നടത്തുന്നത് സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണെന്ന് പോലീസ് അറിയിച്ചെങ്കിലും ഉത്തരവ് കാണിയ്ക്കണമെന്ന് പറഞ്ഞ് ഇവര്‍ പോലീസിന് നേരെ തട്ടിക്കയറി. ഇരു വിഭാഗവും പിരിഞ്ഞു പോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നാലു ദിവസത്തേയ്ക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

English summary
District Collector to conduct discussion to solve the dispute between orthadox and yakobaya believers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more